കുട്ടിക്കെതിരേ പ്രകോപനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്കി.
പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെന്ന പെണ്‍കുട്ടിയെ സാമൂഹികമാധമങ്ങളില് അവഹേളിച്ചവര്‍ക്കെതിരേ നടപടി വരുന്നു. കുട്ടിക്കെതിരേ പ്രകോപനപരമായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പൊലീസിന് നിര്‍ദേശം നല്കി. ഹനാന് ആവശ്യമായ സംരക്ഷണം നല്‍കണമെന്ന് എറണാകുളം ജില്ലാ കലക്ടറോടും ഓഫിസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് കേസെടുത്തു. വനിതാ കമ്മീഷന് സംസ്ഥാന അധ്യക്ഷന്‍ എം സി ജോസഫൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹനാനെതിരെ നടന്നത് സോഷ്യല്‍ മീഡിയ ഗുണ്ടായിസമാണെന്നും എന്തും വിളിച്ചുപറയുന്നവരുടെ കേന്ദ്രമായി സോഷ്യല്‍ മീഡിയ മാറിയെന്നും വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന് പറഞ്ഞു. പെണ്‍കുട്ടിയെ അടുത്ത ദിവസം തന്നെ സന്ദര്‍ശിക്കുമെന്നും അവര്‍ പ്രതികരിച്ചു. നേരത്തെ ഹനാനെതിരെ വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.
ഹനാന് സംസാരിക്കുന്നു: കള്ളിയല്ല, ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്നൊരു പെണ്‍കുട്ടി മാത്രമാണ് ഞാന്‍
വിവാദങ്ങള്‍ വേണ്ട, മീന്‍ വില്‍ക്കുന്നത് യാഥാര്‍ഥ്യം; ജീവിക്കാന്‍ അനുവദിക്കണമെന്ന് ഹനാന്