UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എം സി ജോസഫൈനു നേരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീന്‍ നിയമനടപടി സ്വീകരിച്ചതിന് പിറകെയാണ് അധ്യക്ഷയ്‌ക്കെതിരേ പോലും സമാനമായ സൈബറാക്രമണം അരങ്ങേറിയത്.

സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനു നേരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ അധിക്ഷേപം. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ കമ്മീഷന്‍ സിറ്റിങ്ങിനു ശേഷമുള്ള പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജോസഫൈനെതിരായ സൈബര്‍ ആക്രമണം. അശ്ലീലം കലര്‍ന്ന കമന്റുകളും, കൂടുംബാംഗങ്ങളെ പോലും അധിക്ഷേപിക്കുന്നതുമായ പരാമര്‍ശങ്ങളാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ നടക്കുന്നത്.
കോഴിക്കോട്ടെ സിറ്റിങ്ങിനു ശേഷം മാധ്യമങ്ങളെ കണ്ട ജോസഫൈന്‍ കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലുമുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

ഇതു രണ്ടും കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളാണ്. വിഷയം സമൂഹം തന്നെ ചര്‍ച്ച ചെയ്യട്ടെ. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. എന്നാല്‍  എംസി ജോസഫൈന്‍ ശബരമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന തരത്തില്‍ ഇരട്ട നിലപാട് സ്വീകരിച്ചെന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളിലാണ് അധിക്ഷേപ പരാമര്‍ങ്ങള്‍ വ്യാപകമായെത്തിയത്.

ഹനാന്‍ എന്ന പെണ്‍കുട്ടിക്കെതിരേ നടന്ന സൈബര്‍ ആക്രമണത്തില്‍ സംസ്ഥാന വനിതാ കമ്മീന്‍ നിയമനടപടി സ്വീകരിച്ചതിന് പിറകെയാണ് അധ്യക്ഷയ്‌ക്കെതിരേ പോലും സമാനമായ സൈബറാക്രമണം
അരങ്ങേറിയത്. ഫെയ്ക്ക് അക്കൗണ്ടുകള്‍ നിന്നുള്ളവയില്‍ നിന്നാണ് കമന്റുകള്‍ എത്തിയിട്ടുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍