UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യോഗ ക്ഷേമ സഭയ്‌ക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: മാധ്യമ പ്രവര്‍ത്തകയ്ക്ക് സോഷ്യല്‍ മീഡിയിയില്‍ അധിക്ഷേപം

യോഗക്ഷേമ സഭയുടെ ചരിത്രം പഠിക്കണമെന്നും, പ്രമീളയുടെ പരാമര്‍ശങ്ങള്‍ നമ്പൂതിരി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് കമന്റുകളിലെ പ്രധാന ആരോപണം.

എസ് ഹരീഷിന്റെ നോവല്‍ വിവാദത്തില്‍ പ്രതിഷേധിച്ച് യോഗ ക്ഷേമ സഭ മാതൃഭൂമിക്കയച്ച കത്തിനെതിരേ ഫേസ് ബുക്കില്‍ കുറിപ്പിട്ട സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക പ്രമീളാ ഗോവിന്ദിനെതിരെ സാമുഹിക മാധ്യങ്ങളില്‍ അധിക്ഷേപം. മീശയെന്ന നോവലിലെ സ്ത്രീ വിരുദ്ധത നമ്പൂതിരി സമുദായത്തിന്റെ വികാരം  വൃണപ്പെടുത്തിയെന്ന് പരിഹസിക്കുന്ന കുറിപ്പിന്റെ പേരിലാണ് മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെയുള്ള സൈബര്‍ ആക്രമണം. കുടുംബത്തെപ്പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചതെന്നും അവര്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തി. യോഗക്ഷേമ സഭയുടെ ചരിത്രം പഠിക്കണമെന്നും, പ്രമീളയുടെ പരാമര്‍ശങ്ങള്‍ നമ്പൂതിരി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നുമാണ് കമന്റുകളിലെ പ്രധാന ആരോപണം.
അതേസമയം, തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള കാഴ്ച്ചപ്പാടുകളും നിലപ്പാടുകളുമാണ് കുറിപ്പില്‍ പറയുന്നത്, അതിനാല്‍ ഇപ്പോഴത്തെ വൈയക്തികമായ അധിക്ഷേപങ്ങളേയും തര്‍ക്കങ്ങളേയും കാര്യമാക്കുന്നില്ല അവര്‍ പറയുന്നു. എന്നാല്‍ വ്യക്തിപരമായ വിഷയങ്ങളെയും വ്യക്തി അധിക്ഷേപങ്ങളെയും മുന്‍ നിര്‍ത്തി കൊണ്ടുള്ള ഭീഷണികളും ഇനിയും  തുടര്‍ന്നാല്‍ നിയമനടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുമെന്നും പ്രമീള ഗോവിന്ദ് തന്റെ രണ്ടാമത്തെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

എസ് ഹരീഷിന്റെ മീശ എന്ന നോവലുമായി ബന്ധപ്പെട്ട വിവാദത്തില്‍ അര്‍ത്ഥവത്തായ ചില സംവാദങ്ങള്‍ക്ക് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ ആദ്യത്തെ കുറിപ്പ് ഞാന്‍ തയ്യാറാക്കിയത്. എന്ത് കൊണ്ടോ ആ കുറിപ്പ് ഞാന്‍ ഉദ്ദേശിച്ചത്ര ചര്‍ച്ച ചെയ്യപ്പെട്ടില്ല. പക്ഷെ ചില സുഹൃത്തുക്കള്‍ ആ നോവലുമായി ബന്ധപ്പെട്ട് ഇത്രയും വിവാദങ്ങളുണ്ടാക്കിയ യോഗക്ഷേമ സഭയുടെ നിലപാടിനെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയും അതില്‍ പ്രതികരിക്കാത്തിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് രണ്ടാമത്തെ കുറിപ്പ് എഴുതുന്നത്. അത് മുന്‍ക്കൂട്ടി തയ്യാറാക്കിയ ഒന്നായിരുന്നില്ല മറിച്ച് അതില്‍ എന്റെ ജീവിതം, നിലപാടുകള്‍ കാഴ്ചപ്പാടുകള്‍ എന്നിവയായിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ പല സാമൂഹിക രാഷട്രീയ വിഷയങ്ങളിലും ഒട്ടുമിക്ക സാമൂഹിക സാംസ്‌കാരിക സംഘടനങ്ങളും പ്രതികരിക്കുമ്പോഴും ഏതെങ്കിലും തരത്തില്‍ യോഗക്ഷേമസഭ പ്രതികരിച്ചതായി ഞാന്‍ കണ്ടിട്ടില്ല. എന്റെ അഭിപ്രായങ്ങളുമായി യോജിക്കുന്നതോ അല്ലാത്തതോ ആണെങ്കിലും ഏതും പ്രതികരണവും ഞാന്‍ കണക്കിലെടുത്തേനേ. അപ്പോള്‍ പിന്നെ മീശ എന്ന നോവലുമായി ബന്ധപ്പെട്ട് ഇത്രയും സങ്കുചിതമായ ഒരു നിലപാടിനെ വലിയ ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ട് വന്നപ്പോള്‍ പ്രതികരിക്കണെമന്ന് തോന്നി. പക്ഷെ ഞാന്‍ ആദ്യ ഇട്ട കുറിപ്പിന് ലഭിക്കാതിരുന്ന ശ്രദ്ധയെക്കാള്‍ ഏറേ ആശാങ്കജനകമായിരുന്നു ഈ കുറിപ്പിന് ലഭിച്ച വ്യക്തിപരമായ അധിക്ഷേപങ്ങളും , ഭീഷണിയും അനാവശ്യതര്‍ക്കങ്ങളും. വൈയക്തികമായ നിലയില്‍ അതൊക്കെ എന്നെ ബാധിച്ചില്ല എന്ന് പറയുന്നില്ല. ഞാന്‍ മുന്നോട്ട് വെച്ചത് എന്റെ ജീവിതവുമായി ബന്ധപ്പെടുത്തി എനിക്കുള്ള രൂഡമുലമായ കാഴ്പ്പാടുകളും നിലപ്പാടുകളുമാണ് എന്ന് ഉത്തമബോദ്ധ്യമുള്ളത് കൊണ്ട് തന്നെ വൈയക്തികമായ അധിക്ഷേപങ്ങളേയും തര്‍ക്കങ്ങളേയും ഞാന്‍ കാര്യമായിട്ടെടുക്കുന്നില്ല. എന്റെ നിലപാടുകളോട് ആശയപരമായ വിയോജിപ്പേുകളോ സംവാദാത്മകമായ നിലപാടുകളോ ആര്‍ക്കുണ്ടെങ്കിലും ഏത് മീഡിയ വഴിയും ഞാനുമായി പങ്കുവെക്കുകയും അതിനെ തുടര്‍ന്ന് ഈ ചര്‍ച്ച തുടര്‍ന്ന് കൊണ്ട് പോകാനും ഞാന്‍ തയ്യാറാണ്. എന്നാല്‍ വ്യക്തിപരമായ വിഷയങ്ങളെയും വ്യക്തി അധിക്ഷേപങ്ങളെയും മുന്‍ നിര്‍ത്തി കൊണ്ടുള്ള ഭീഷണികളുമായി ഇത് തുടരാനാണ് ആരുടെയെങ്കിലും ഉദ്ദേശമെങ്കില്‍ നിലവിലുള്ള നിയമങ്ങളെ കുറിച്ചും ഇന്ത്യന്‍ പൗര എന്ന് നിലക്ക് എനിക്കുള്ള അവകാശങ്ങളെയും കുറിച്ച് നല്ല ബോദ്ധ്യമുളളതിനാല്‍ നിയപരമായും ക്രിമനില്‍ നടപടി ക്രമങ്ങള്‍ക്കനുസൃതമായും സൈബര്‍ നിയമങ്ങള്‍ക്കനുസൃതമായും ഞാനും നിലപാടുകള്‍ സ്വീകരിക്കും.

യോഗക്ഷേമ സഭ അശ്ലീലം; കേരളത്തില്‍ സത്രീ വിരുദ്ധത അടിമുടി ബാധിച്ച ആദ്യ വിഭാഗം നമ്പൂതിരി സമുദായം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍