UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡൽഹിയില്‍ ആം ആദ്മിയുടെ വിജയത്തിന് പിന്നിലും ഹാക്കർമാർ?

ഹാക്കിങ്ങ് വിവരങ്ങൾ തേടി സമീപിച്ച് ആം ആദ്മി പാർട്ടിക്ക് പക്ഷേ ഇക്കാര്യം ലോകത്തോട് തുറന്ന് കാട്ടണെമെന്നായിരുന്നു അവശ്യമെന്നും ഷൂജ പറയുന്നു.

2015 അസംബ്ലി തിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടിയുടെ വിജയത്തിന് പിന്നിലും ഹാക്കർമാരുടെ ഇടപെടലുണ്ടെന്ന് വെളിപ്പെടുത്തൽ. 2014 പൊതു തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്ക് അനുകൂലമായ വോട്ടിങ്ങ് മെഷീനില്‍ തിരിമറി നടന്നെന്ന് വെളിപ്പെടുത്തലിലാണ് ഡൽഹിയിലെ ആംആദ്മി വിജയത്തെയും പരാമർശിക്കുന്നത്.

2015 ഡൽഹി തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിങ്ങ് മെഷീനിൽ നിന്നുള്ള സിഗ്നലുകളിൽ തങ്ങൾ നടത്തിയ ഇടപെടലാണ് എഎപി വിജയം ഉണ്ടായത്. എന്നാൽ തങ്ങൾ എഎപിക്ക് അനുകൂലമായല്ലെ പ്രനർത്തിച്ചത്. ബിജെപി ഐടി സെല്ലിന്റെ പ്രവർത്തനങ്ങൾ തടയുകയാണുണ്ടായതെന്നും ഹാക്കർമാര്‍ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് 70 സീറ്റിൽ 67 സ്വന്തമാക്കി എഎപി വിജയിക്കുന്നത്. ഇല്ലെങ്കില്‍ 2009 ലെ ഫലം ആവർത്തിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം, ഇവിഎം ഹാക്ക് ചെയ്യണമെന്ന് ആവശ്യവുമായി ഇന്ത്യയിൽ നിന്നും കൂടുതൽ രാഷ്ട്രീയ പാർട്ടികൾതങ്ങളെ സമീപിച്ചിരുന്നതായും സയീജ് ഷൂജ പറയുന്നു. എസ്.പി, ബി.എസ്.പി പാർട്ടികളാണ് ആവശ്യമുന്നയിച്ചത്. സഹായിക്കാമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്സിനെ തങ്ങളുടെ സംഘം സമീപിച്ചിരുന്നെന്നും ഷൂജ പറയുന്നു. എന്നാൽ ഹാക്കിങ്ങ് വിവരങ്ങൾ തേടി സമീപിച്ച് ആം ആദ്മി പാർട്ടിക്ക് പക്ഷേ ഇക്കാര്യം ലോകത്തോട് തുറന്ന് കാട്ടണെമെന്നായിരുന്നു അവശ്യമെന്നും ഷൂജ പറയുന്നു.

ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ ലണ്ടനില്‍ സംഘടിപ്പിച്ച ഹാക്കത്തോണ്‍ പരിപാടിയിലാണ് യുഎസ് ഹാക്കര്‍ സയിദ് ഷുജ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന് വിശദീകരിച്ചത്.

 

2014ൽ വോട്ടിങ്ങ് യന്ത്രങ്ങൾ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ; വിവരം പുറത്തുവിടാനിരിക്കെ ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍