UPDATES

ഒഡീഷയെ വിറപ്പിച്ച് ഫോനി; മരണം മൂന്നായി, കനത്ത നാശം

രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് ഇതുവരെ മരിച്ചത്. കാറ്റിൽ കടപുഴകി വീണ മരത്തിന് അടിയിൽപെട്ടാണ് പുരിയില്‍ വിദ്യാര്‍ഥി മരിച്ചത്.

ഒഡീഷയുടെ തീരദേശ ജില്ലകളിൽ കനത്ത നാശം വിതച്ച ഫോനി ചുഴലിക്കാറ്റ് ബംഗാൾ ലക്ഷ്യമാക്കു നീങ്ങുന്നു. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ പുരി തീരം തൊട്ട ഫോനി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴ സംസ്ഥാനത്തിന്റെ താഴ്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് ഇടയാക്കി. 1999ലെ സൂപ്പര്‍ ചുഴലിക്കാറ്റിനു ശേഷം വീശുന്ന ഏറ്റവും ശക്തിയേറിയ കാറ്റായ ഫോനിയുമായി ബന്ധപ്പെട്ട് ഇതുവരെ മുന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ചയോടെ ബെംഗാള്‍ തീരം കടന്ന് ബംഗ്ലാദേശിലേക്ക് ഫോനി കടക്കും.

രണ്ട് സ്ത്രീകളും ഒരു വിദ്യാർഥിയുമാണ് ഇതുവരെ മരിച്ചത്. കാറ്റിൽ കടപുഴകി വീണ മരത്തിന് അടിയിൽപെട്ടാണ് പുരിയില്‍ വിദ്യാര്‍ഥി മരിച്ചത്. കെട്ടിടത്തില്‍ നിന്ന് കാറ്റെടുത്തുകൊണ്ടുപോയ കോണ്‍ക്രീറ്റ് കട്ട വീണ നായഗഢ് ജില്ലയില്‍ ഒരു സ്ത്രീയും മരിച്ചു. ദുരിതാശ്വാസ ക്യാമ്പില്‍ ഹൃദയാഘാതത്തെ തുടർന്ന് മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. 11.5 ലക്ഷത്തിധികം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ട് നടത്തിയ ഒഴിപ്പിക്കൽ നടപടികളാണ് മരണ സംഖ്യയുൾപ്പെടെയുള്ള ആൾ നാശത്തിന് കുറവ് വരുത്തിയതെന്നാണ് വിലയിരുത്തൽ.
ക്ഷേത്ര നഗരമായ പുരിയൂടെ ഭൂരിഭാഗം മേഖലകളും ശക്തമായ പേമാരിയില്‍ വെള്ളത്തിടിയിലായി. നിരവധി മരങ്ങളാണ് കടപുഴകി വീണത്. വൈദ്യുത ലൈനുള്‍ ഉൾപ്പെടെ പൊട്ടിവീണതോടെ സംസ്ഥാനത്തിന്റെ ഭൂരിഭാഗം മേഖലകളില്‍ വൈദ്യുതി ബന്ധം താറുമാറായി.

അതിനിടെ, ഫോനി ചുഴലിക്കറ്റ് ബാധിച്ച സംസ്ഥാനങ്ങൾക്ക് മുൻകൂർ സഹായമായി 1000 കോടിയിലധികം രൂപ അനുവദിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് അടിയന്തിര സഹായം സംബന്ധിച്ച് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഫോനി ചുഴലിക്കാറ്റ് സംബന്ധിച്ച വിഷയം വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് അടിയന്തിര ധന സഹായം അനുവദിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സർക്കാർ ജനങ്ങൾക്ക് ഒപ്പമുണ്ടെന്ന് വ്യക്തമാക്കുകയാണ് തങ്ങളെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

1086 കോടി രൂപ അടിയന്തിര സഹായമായി അനുവദിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ. ഫോനി ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചുകൊണ്ടിരിക്കുന്ന ഒഡീഷയ്ക്ക് പുറമെ പശ്ചിമ ബംഗാൾ, അന്ധ്രപ്ദേശ്, തമിഴ് നാട് സർക്കാറുകൾക്കാണ് സാമ്പത്തിക സഹായം ലഭിക്കുക. അതേസമയം, അടിയന്തിര സാഹചര്യം നേരിടാന്‍ കോസ്റ്റ് ഗാര്‍ഡ്, ആർമി, നാവിക വ്യോമസേന വിഭാഗങ്ങൾ സജ്ജമാണെന്നും മോദി അറിയിച്ചു. ദുരിതം ബാധിതരായ ജനങ്ങള്‍ക്കൊപ്പം രാജ്യത്തെ ജനതയും കേന്ദ്രസര്‍ക്കാരും നിലകൊള്ളുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കുന്നു.

ഫോനി ചുഴലിക്കാറ്റിനെ നേരിടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് 34 ദുരന്തനിവാരണ സംഘങ്ങളെ വിശാഖപട്ടണം, ചെന്നൈ, പാരദീപ്, ഗോപാല്‍പുര്‍, ഹാല്‍ദിയ, ഫ്രാസര്‍ഗഞ്ച്, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. വിശാഖപട്ടണത്തും ചെന്നൈ തീരത്തും കോസ്റ്റ് ഗാര്‍ഡ് നാല് കപ്പലുകളും വിന്യസിച്ചിട്ടുണ്ട്. പൊതുമേഖലാ എണ്ണക്കമ്പനിയായ ഒ.എന്‍.ജി.സി. തീരക്കടലിലുള്ള എണ്ണക്കിണറുകളില്‍ പണിയെടുക്കുന്ന 500 ജീവനക്കാരെ ഒഴിപ്പിച്ചു. വിനോദസഞ്ചാരികളോട് കൊല്‍ക്കത്തവിടാന്‍ ബംഗാള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍