UPDATES

ട്രെന്‍ഡിങ്ങ്

ആഞ്ഞടിച്ച് ഫോനി; ഒ‍‍ഡീഷയിൽ രണ്ട് മരണം, തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കം

ഹെല്‍പ് ലൈനുകളും ആരംഭിച്ചിട്ടുണ്ട്. നമ്പറുകള്‍: പുരി- 06752255922, കട്ടക്ക്-06712210865, ഭുവനേശ്വര്‍- 0674303060.

കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ് തുടരുന്നതിനിടെ ഒഡീഷയിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്ത. എന്നാൽ  പുരിയില്‍ അഞ്ചുപേര്‍ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതിനിടെ ഒഡീഷയിൽ നിന്നും ചുഴലിക്കാറ്റ് ആന്ധ്ര പ്രദേശിലേക്ക് കടന്നു. ശക്തമായ കാറ്റിനെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിരവധി മരങ്ങള്‍ കടപുഴകി. ഇതോടെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടായെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് ചുണ്ടിക്കാട്ടുന്നു. ആന്ധ്രാ,ഒഡീഷാ തീരങ്ങളില്‍ ശക്തമായ മഴയണ് ലഭിച്ചത്, പലയിടത്തും 15 സെന്റിമീറ്റര്‍ മഴ പെയ്തു ഒഡീഷയിൽ നിന്നും വടക്ക്-വടത്ത് കിഴക്ക് ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗത 150-160 കിലോമീറ്ററായി കുറയും. നിലവിൽ മണിക്കൂറില്‍ 175 കിലോമീറ്ററിലധികം വേഗതയിലാണ് കാറ്റു വീശുന്നത്. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിനിടെ ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാര പാതയിലുള്ള പശ്ചിമബംഗാളിന്റെ ഭാഗങ്ങളിൽ മുൻ കരുതൽ പ്രവർത്തനങ്ങൾ തുടരുകയാണ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി വെള്ളി, ശനി ദിവസങ്ങളില്‍ തീരപ്രദേശത്തിന് സമീപമുള്ള ഖരഗ്പുറില്‍ താമസിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിനിടെ മുൻകരുതലിന്റെ ഭാഗമായി കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണി മുതല്‍ ശനിയാഴ്ച രാത്രി എട്ടുമണി വരെ നിര്‍ത്തിവെച്ചു. ദത്തപുറില്‍നിന്നും താജ്പുരിൽ കനത്ത മഴയിലും കാറ്റിലും കുടുങ്ങിയ 132 പേരെ എന്‍ ഡി ആര്‍ എഫ് സംഘം രക്ഷപ്പെടുത്തി. ഇവരില്‍ 52 പേര്‍ കുട്ടികളാണ്. ആന്ധ്രാ, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ജാഗ്രത തുടരുകയാണ്.

കാറ്റുമഴയും കനത്തതോടെ ഗതാഗത സംവിധാനങ്ങളും താറുമാറായിട്ടുണ്ട്. 233 ട്രെയിനുകൾ റദ്ധാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ ഹെല്‍പ് ലൈനുകളും ആരംഭിച്ചിട്ടുണ്ട്. നമ്പറുകള്‍: പുരി- 06752255922, കട്ടക്ക്-06712210865, ഭുവനേശ്വര്‍- 0674303060. എന്നിങ്ങനെയാണ് നമ്പറുകൾ. ഒഡീഷയുടെ തീര മേഖലയിൽ കാറ്റ് വീശിയടിക്കുന്നതോടെ ഒമ്പത് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ രൂപം കൊണ്ടിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും നിരവധി വീടുകൾ നാശം സംഭവിച്ചിട്ടുണ്ട്. മുന്നുറോളം വീടുകൾ ഇതിനോടകം വെള്ളത്തിലാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

അതേസമയം, ഫാനി ചുഴലിക്കാറ്റിന്റെ തീവ്രത അടുത്ത ആറുമണിക്കൂറിനുള്ളില്‍ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്രം നൽകുന്ന മുന്നറിയിപ്പ്. അതി തീവ്ര ചുഴലിക്കാറ്റ് എന്നതിൽ നിന്നും തീവ്ര ചൂഴലിക്കാറ്റ് എന്ന നിലയിലേക്ക് മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍