UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഗജ’ ചുഴലിക്കാറ്റ് തീരത്തേക്ക്; കേരളത്തില്‍ ഇന്നു മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുത്ത സാഹചര്യത്തില്‍ കേരളത്തിലും ഇന്നുമുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്താ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ദിവത്തേക്കാണ് മുന്നറിയിപ്പ്. ഈ ദിവസങ്ങളില്‍ ശക്തമോ, അതിശക്തമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്തു മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.

അതേസമയം, ഗജ ചുഴലിക്കാറ്റ് ഇന്ന് വെകീട്ടോടെ തമിഴ്‌നാട് രാമനാഥമപുരം ജില്ലയിലെ പാമ്പനും കടലൂരിനും ഇടയില്‍ തീരം തൊടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കൃത്യമായ പ്രദേശം ഇതുവരെ നിര്‍ണയിച്ചിട്ടില്ല. നിലവില്‍ 13 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന കാറ്റ് വരുന്ന 12 മണിക്കുറില്‍ 80- 100 കിലോമീറ്ററിലധികം വരെ ആകാനും സാധ്യത കല്‍പ്പിക്കുന്നു.

നാഗപട്ടണം, രാമനാഥപുരം, തഞ്ചാവൂര്‍, തിരുവാരൂര്‍, പുതുക്കോട്ട, കടലൂര്‍, പുതുച്ചേരിയിലെ കാരയ്ക്കല്‍ എന്നിവിടങ്ങളിലാണ് അതി തീവ്ര മഴയ്ക്കും 100 കി.മീ വേഗത്തില്‍ കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങള്‍. മേഖലയില്‍ കനത്ത ജാഗ്രതയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍