UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ഫെത്തായ്’ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; അതീവ ജാഗ്രതാ നിർദേശം

കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ അന്ധ്രയിലെ ഒാങ്കോളിനും കാകിനന്ദക്കും ഇടയിൽ തീരം തൊടുമെന്നാണ് വിലയിരുത്തൽ.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഫെത്തായ് ചുഴലിക്കാറ്റായി അന്ധ്ര തീരത്തേക്ക് അടക്കുന്നു. നാളെ വൈകീട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 45 മുതൽ 65 കിലോ മീറ്റർ വരെ വേഗതയില്‍ സഞ്ചരിക്കുന്നു കാറ്റ് ആന്ധ്രപ്രദേശിന്റെ തീരദേശങ്ങളിലും തമിഴ്നാടിന്റെ വടക്കൻ മേഖല, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്തക്ക് സാധ്യത നൽകുന്നതായും മുന്നറിയിപ്പ് പറയുന്നു.

മച്ചിലി പട്ടണത്തുനിന്നും 890 കിലോ മീറ്റർമാറി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട കാറ്റ് ശനിയാഴ്ചയോടെ തെക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുതായാണ് റിപ്പോർട്ട്. കാറ്റ് തിങ്കളാഴ്ച വൈകീട്ടോടെ അന്ധ്രയിലെ ഒാങ്കോളിനും കാകിനന്ദക്കും ഇടയിൽ തീരം തൊടുമെന്നാണ് വിലയിരുത്തൽ. ഈ സമയം കാറ്റിന്റെ വേഗത 100 കിലോമീറ്റർ വരെ ആവാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫെത്തായ് ശക്തമാവുന്നതിന്റെ ഭാഗമായി കടൽ പ്രക്ഷുബ്ദമാവാൻ ഇടയുള്ളതിനാൽ മീൻപിടുത്തക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. തെക്കൻ ആന്ധ്ര പ്രദേശ് മുതൽ തമിഴ്നാടിന്റെ വടക്കൻ തീരത്തുള്ളർ ഉൾപ്പെടെയുള്ളവർ ഈ സമയം കടലില്‍ പോവരുതെന്നും മുന്നറിയിപ്പ് പറയുന്നു.

അതേസമയം, കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി തീരദേശ ജില്ലകളിലെ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍