UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘വായു’ ചുഴലിക്കാറ്റ് വരുന്നു, മഴ കനക്കും; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അറബിക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദമേഖല അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും.

കേരളത്തിനും ലക്ഷദ്വീപിനും ഇടയില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മൂലം സംസ്ഥാനത്ത് മഴ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദം അതിതീവ്രമായി പരിണമിക്കാനോ ചുഴലികൊടുങ്കാറ്റോ ആയി രൂപം മാറാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പറയുന്നു. ഇതിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ രൂപപ്പെട്ട അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുന്നതോടെ ‘വായു’ എന്ന പേരിൽ അറിയപ്പെടും. ഇന്ത്യയാണ് പേര് നിർദേശിച്ചത്.

അറബിക്കടലില്‍ രുപം കൊണ്ട ന്യൂനമര്‍ദമേഖല അടുത്ത നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി മാറിയേക്കും. തുടര്‍ന്ന് ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്–പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും ചെയ്യുമെന്നാണ് നിഗമനം. വടക്ക്–പടിഞ്ഞാറന്‍ ദിശയിലായിരിക്കും കാറ്റിന്റെ സഞ്ചാര പാതയെന്നാണ് നിലവിലെ നിഗമനം. വടക്ക് -വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്നതിനാൽ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ല. വ്യാഴാഴ്ചയോടെ ഇത് മഹാരാഷ്ട്ര, ഗുജറാത്ത് തീരത്തോട് അടുക്കുമെന്നാണ് കരുതുന്നത്.

രണ്ട് ജില്ലകളില്‍ ശക്തമായ മഴ പ്രവചിക്കുമ്പോൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ സാമാന്യം ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ യെല്ലോ അലേര്‍ട്ടും പുറപ്പെടുവിച്ചു. തെക്കൻജില്ലകളിൽ ഞായറാഴ്ച വ്യാപകമായി മഴലഭിച്ചപ്പോൾ വടക്കന്‍ കേരളത്തിൽ ഇപ്പോഴും കാര്യമായി മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദേശം (യെല്ലോ അലർട്ട്) പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമർദ്ദത്തിന്റെ ഫലമായി കടല്‍ അതീവ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ മല്‍ത്തൊഴിലാളികള്‍ കടലില് പോകരുതെന്ന നിര്‍ദേശവും നിവലുണ്ട്. തിങ്കളാഴ്ച ലക്ഷദ്വീപിനോടുചേർന്ന് അറബിക്കടൽ, കേരള-കർണ്ണാടക തീരം, തെക്കു പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. 11-ന് അറബിക്കടലിന്റെ കിഴക്ക്, മധ്യഭാഗത്തും വടക്കുകിഴക്കൻ മേഖലയിലും കാറ്റിന്റെ വേഗം 75 കിലോമീറ്റർവരെയാകും. 12-ന് 90 കിലോമീറ്ററും 13-ന് 100 മുതൽ 110 കിലോമീറ്റർവരെയും വേഗത കൈവരിക്കുമെന്നാണ് കണക്കുകൂട്ടൽ. മലയോരങ്ങളിൽ ഉരുള്‍പൊട്ടല്‍ സാധ്യയുള്ളയിടങ്ങളില്‍ ജാഗ്രത പുലർത്തണമെന്നും രാത്രിയാത്ര ഒഴിവാക്കുകയും വേണം.

 

മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍