മുൻകരുതലിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി.
ലക്ഷദ്വീപിന് സമീപം രൂപം വടക്ക് പടിഞ്ഞാറൻ ദിശയിൽ നീങ്ങിയ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുമ്പോൾ അതീവ ജാഗ്രതയുമായി സംസ്ഥാന സര്‍ക്കാർ. ഗുജറാത്തിലെ പോർബന്ദറിൽ തീരം തൊടുമെന്ന് കണക്കാക്കുന്ന വായു മണിക്കൂറിൽ 135 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുമെന്നാണ് മുന്നറയിപ്പ്.
ഗുജറാത്തിലെ വെരാവലിന് 340 കിലോമീറ്റർ മാറിയാണ് നിലവിൽ വായുവിന്റെ സ്ഥാനം. പോർബന്തർ, വരാവൽ, മഹുവ. ദിയു എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നതിനാലും കനത്ത ജാഗ്രതായണ് പുലർത്തുന്നത്. തീരദേശ ജില്ലകളിലെ സ്കൂളുകളും കോളജുകളും നാളെ വരെ അടച്ചു. ഗുജറാത്തിന്റെ തീര മേഖല, ദിയു പ്രദേശത്തുനിന്ന് ഏകദേശം മൂന്നുലക്ഷം പേരെ 700 ഓളം അഭയകേന്ദ്രങ്ങളിലേക്ക് അധികൃതർ മാറ്റിതാമസിപ്പിച്ചു ഒഴിപ്പിച്ചിട്ടുള്ളത്.
മുൻകരുതലിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഗുജറാത്തിലും ദിയുവിലും കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ദ്വാരകസ സോമനാഥ്, സാസൻ, കച്ച് മേഖലയിലെ വിനോദസഞ്ചാരികളോട് ഉച്ചയ്കകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു. ജൂൺ 15 വരെ മൽസത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനു മുന്നറിയിപ്പുണ്ട്.
Latest news the vayu cyclon comes South Gujarat at afternoon.
For showing live situation of cyclone
Visit https://t.co/ZN2UuT0lIy pic.twitter.com/ff36VwKZQZ— Yash Shekhda (@Ossum_Yash_99) June 12, 2019
അതേസമയം, വായു ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തീരങ്ങളിൽ ഇന്നു രാത്രി 11.30 വരെ ശക്തമായ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് പറയുന്നു. തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റർ വരെയാകാനിടയുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നാളെ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
#VayuCyclone is expected to hit Kutch region in Gujarat early morning on 13th June, could witness strong winds upto 155 km/hr & heavy rains. Coast Guard, Navy, Army & Air Force have been put on high alert. Sudden change of climate all over western coast#BREAKING #BreakingNews pic.twitter.com/G4J9zB1pFD
— Captain Rajesh Kumar (@Captain_Rajesh1) June 11, 2019
എന്നാൽ സംസ്ഥാനത്തെ പെയ്ത് വന്നിരുന്ന കനത്ത മഴയുടെ തോതിൽ ചെറിയ കുറവ് വന്നിട്ടുണ്ട്. ഇതോടെ 9 ജില്ലകളിലായി നൽകിയിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. എന്നാൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വ്യാപക മഴയ്ക്കുള്ള യെല്ലോ അലര്‍ട്ട് നിലനിൽക്കുന്നുണ്ട്.