UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ മുടി വെട്ടാന്‍ അനുവാദമില്ലാത്ത തന്റെ ഗ്രാമത്തില്‍ നിന്നും ദളിത് ബാലന്‍ പോയത് 20 കിലോമീറ്റര്‍ അപ്പുറത്തേക്ക്; അവിടെയും മര്‍ദനം

ചിലര്‍ ജാതി ചോദിച്ചെത്തിയതോടെ ഭയന്ന കുട്ടി ദര്‍ഭാര്‍വിഭാഗക്കാരനാണെന്ന് പറഞ്ഞതോടെയാണ് മര്‍ദനം അരങ്ങേറിയതെന്ന് മെഹ്‌സേന ഡെപ്യൂട്ടി എസ്പി മഞ്ചിതാ വന്‍സാരെ പ്രതികരിച്ചു.

മുടി മുറിക്കാന്‍ അടുത്ത ഗ്രാമത്തിലെത്തിയ ദലിത് വിഭാഗക്കാരനായ 15 കാരനു നേരെ ഗുജറാത്തില്‍ ആള്‍ക്കൂട്ട ആക്രമണം. അഹമ്മദാബാദ് ജില്ലയുടെ ഭാഗമായ വിതല്‍ പൂര്‍ ഗ്രാമനിവാസിയായ കുട്ടിക്കാണ് ജാതിയുടെ പേരില്‍ മര്‍ദനമറ്റത്. വിതല്‍ പൂരില്‍ ദലിത് വിഭാഗങ്ങളെ മുടിവെട്ടാന്‍ അനുവദിക്കാത്തതിനാല്‍ 20 കിലോ മീറ്റര്‍ അകലെയൂള്ള ബച്ചാരാജി ഗ്രാമത്തിലെത്തിയതായിരുന്നു കുട്ടി.

ഇതിനിടെ ചിലര്‍ ജാതി ചോദിച്ചെത്തിയതോടെ ഭയന്ന കുട്ടി  ദര്‍ഭാര്‍ വിഭാഗക്കാരനാണെന്ന് പറഞ്ഞതോടെയാണ് മര്‍ദനം അരങ്ങേറിയതെന്ന് മെഹ്‌സേന ഡെപ്യൂട്ടി എസ്പി
എസ്പി മഞ്ചിതാ വന്‍സാരെ പ്രതികരിച്ചു. നിനക്ക് ഭര്‍ഭാര്‍ വിഭാഗത്തില്‍ അംഗമാവണോ എന്ന് ചോദിച്ചായിരുന്ന മര്‍ദനം നടന്നതെന്നും എസ് പി പ്രതികരിച്ചു. രണ്ടു മണിക്കൂറോളം കുട്ടിയെ മര്‍ദിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി ഭര്‍ഭാര്‍ വിഭാഗക്കാര്‍ കുട്ടിയുടെ വീട്ടിലെത്തിയതായും ആരോപണം ഉണ്ട്.

സംഭവത്തില്‍ കുട്ടിയുടെ കുടുംബത്തിന്റെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി എസ് പി വ്യക്തമാക്കി. എന്നാല്‍ ഇതു വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ തിരിച്ചറിയുന്ന മുറയ്ക്ക് അറസ്റ്റ് നടപടികളിലേക്ക് നീങ്ങും, കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തുമെന്നും എസ് പി വ്യക്തമാക്കി. എന്നാല്‍ മര്‍ദനമേറ്റ കുട്ടിയെ പ്രതികള്‍ക്കൊപ്പം പോലിസ് സ്‌റ്റേഷനില്‍ മണിക്കൂറുകളോളം നിര്‍ത്തിയതായി പ്രാദേശിക ദലിത് പ്രവര്‍ത്തക ആരോപിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍