UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് യുവാവ് പേരിനൊപ്പം ‘സിങ്’ ചേര്‍ത്തു; ഗുജറാത്തിലെ ദോല്‍ഖയില്‍ സാമുദായിക സംഘര്‍ഷം

മേഖലയിലെ സവര്‍ണ വിഭാഗമായ ദര്‍ബാറുകളാണ് സാധാരണയായി പേരിനൊപ്പം സിങ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്ന് അഹമ്മദാബാദ് റൂറല്‍ എസ്പി പ്രതികരിച്ചു.

ഗുജറാത്തിലെ ദോല്‍ഖയില്‍ ദലിത് യുവാവ് പേരിനൊപ്പം സിങ് എന്ന് ചേര്‍ത്തതിനെ തുടര്‍ന്ന് വര്‍ഗ്ഗീയ സംഘര്‍ഷം. മേഖലയിലെ ദലിത് ദര്‍ബാര്‍ വിഭാഗക്കാര്‍ തമ്മിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ദിവസങ്ങള്‍ക്ക് മുന്‍പ് ദോല്‍ഖ നിവാസിയും ബിരുദധാരിയുമായ മൗലിക്ക് ജാദവ് എന്ന ദലിത് യുവാവ് തന്റെ പേരിനൊപ്പം സിങ് എന്ന് ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പോസ്റ്റിന്റെ പേരില്‍ ചൊവ്വാഴ്ച വൈകീട്ട് ഒരു സംഘം മൗലിക് ജാദവിന്റെ വീടാക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ കുടുംബാഗങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേഖലയിലെ സവര്‍ണ വിഭാഗമായ ദര്‍ബാറുകളാണ് സാധാരണയായി പേരിനൊപ്പം സിങ് ഉപയോഗിക്കാറുള്ളത്. ഇതിന്റെ പേരിലാണ് സംഘര്‍ഷമുണ്ടായതെന്ന് അഹമ്മദാബാദ് റൂറല്‍ എസ്പി പ്രതികരിച്ചു. അക്രമത്തിന്റെ പേരില്‍ കേസെടുത്തതായും സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി മേഖലയില്‍ പോലിസിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പേരില്‍ സിങ് എന്ന് ചേര്‍ത്തതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം തനിക്ക് നിരവധി ഭീഷണികളാണ് നേരിടുന്നതെന്ന് മൗലിക് ജാദവ് പറഞ്ഞു. കഴിഞ്ഞ ദിവസം തന്റെ ബൈക്ക് തടഞ്ഞ് കാറിലെത്തിയ ഒരു സംഘം തന്നെ മര്‍ദിച്ചതായും മാലിക്ക് ആരോപിച്ചു. ഇതില്‍ തനിക്ക് അറിയാവുന്ന രണ്ടു പേര്‍ക്കെതിരേ പരാതിനല്‍കിയിട്ടുണ്ടെന്നും മൗലിക്ക് വ്യക്തമാക്കി.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍