UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അണക്കെട്ടുകള്‍ തുറന്നതല്ല, പ്രളയം രൂക്ഷമാക്കിയത് കയ്യേറ്റങ്ങളും കനത്ത മഴയും: കേന്ദ്ര ജലകമ്മീഷന്‍

അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടര്‍ച്ചയായി ലഭിച്ചു. ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ കാരണങ്ങളായെന്നും ശരദ് ചന്ദ്ര പറയുന്നു.

സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഒരുമിച്ച് തുറന്നതാണ് സംസ്ഥാനത്ത് പ്രളയത്തിന് കാരണമായതെന്ന വാദങ്ങള്‍ തള്ളി കേന്ദ്ര ജലകമ്മീഷന്‍. അപ്രതീക്ഷിതമായി പെയ്ത അതിശക്തമായ മഴയാണ്. കനത്തമഴമൂലം അണക്കെട്ടുകള്‍ അതിവേഗത്തില്‍ നിറഞ്ഞത് ഡാമുകള്‍ തുറന്നുവിടാന്‍ നിര്‍ബന്ധിതരാക്കിയെന്നും ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ ശരത് ചന്ദ്ര പ്രതികരിച്ചു. കേരളം നേരിട്ട പ്രളയം നിയന്ത്രിക്കാവുന്നതിന് അപ്പുറമാണെന്നാണു കേന്ദ്രജല കമ്മിഷന്റെ വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കി പ്രളയത്തെക്കുറിച്ചുള്ള അന്തിമ റിപോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിക്കും.

എന്നാല്‍ സമാനതകളില്ലാത്ത പ്രളയം കടുത്ത നാശവിതയ്ക്കാന്‍ കാരണമാക്കിയത് സംസ്ഥാനത്തെ വികലമായ വികസനനയവും കയ്യേറ്റങ്ങളുമാണെന്നും ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ വ്യക്തമാക്കി. അണക്കെട്ടുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നെങ്കിലും കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ ഇടയില്ലായിരുന്നു. കാരണം ജലനിരപ്പ് ഉയര്‍ന്നതു വളരെ പെട്ടെന്നായിരുന്നു. അപ്രതീക്ഷിതവും അതിശക്തവുമായ മഴ തുടര്‍ച്ചയായി ലഭിച്ചു. ശക്തമായ മഴയില്‍ ഡാമുകള്‍ അതിവേഗം നിറഞ്ഞതും കേരളത്തിലെ ഭൂപ്രകൃതിയും പ്രളയ കാരണങ്ങളായെന്നും ശരദ് ചന്ദ്ര പറയുന്നു.

കേരളം വെള്ളത്തിൽ മുങ്ങിയപ്പോൾ കേന്ദ്ര ജല കമ്മീഷൻ എന്തുചെയ്യുകയായിരുന്നു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍