UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിൽ പോലീസ് കസ്റ്റഡിയിൽ അധ്യാപകൻ കൊല്ലപ്പെട്ടു; വ്യാപക പ്രതിഷേധം

കശീമീലെ അക്രമികളുമായി ബന്ധപ്പെട്ട കേസിലാണ് റിസ്വാൻ അഹമ്മദിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്.

കശ്മീരിലെ അവന്തിപ്പോരയിൽ പോലീസ് കസ്റ്റഡിയിലെടുത്ത അധ്യാപകൻ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് റിസ്വാൻ അഹമ്മദ് പണ്ഢിറ്റ് എന്ന യുവാവിനെ സുരക്ഷാ സേന കസ്റ്റഡിയിൽ എടുക്കുന്നത്. എന്നാൽ പിന്നീട് ഇയാൾ മരിച്ചെന്ന വിവരമാണ് പോലീസിന് ലഭിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, റിസ്വാൻ അഹമ്മദ് പണ്ഢിറ്റിന്റെ മരണത്തിന് പിറകെ മേഖലയിൽ വീണ്ടും സംഘർഷം ഉടലെടുത്തു. അധ്യാപകന്റെ വീട് കേന്ദ്രീകരിച്ച് സംഘടിച്ച പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞ സംഭവം ഉൾപ്പെടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സുരക്ഷാ സേന കണ്ണീർ വാതകവും, പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റരായും പ്രദേശ വാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകൾ പറയുന്നു. കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനത്തിന് പിറകെ അശാന്തമായിരുന്ന മേഖലയിലാണ് പുതിയ സംഭവത്തോടെ സംഘർഷം വ്യാപിപ്പിച്ചത്.

കശീമീലെ അക്രമികളുമായി ബന്ധപ്പെട്ട കേസിലാണ് റിസ്വാൻ അഹമ്മദിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് പറയുന്നത്. റിസ്വാൻ അഹമ്മദ് പണ്ഢിറ്റ് പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അവർ പറയുന്നു.

അതേസമയം, അവന്തിപോര പോലീസ് കസ്റ്റഡിയിൽ മരിച്ച് റിസ്വാൻ അഹമ്മദിന്റെ മൃതദേഹം ആദ്യം ശ്രീനഗർ പോലീസ് കൈമാറുമെന്നാണ് അറിച്ചെന്ന് കുടുംബം പറയുന്നു. പിന്നീട് ഇത് പാംപോർ സ്റ്റേഷനിൽ നടക്കും എന്നും പോലീസ് കണ്‍ട്രോള്‍ റൂമിൽ നിന്നും അറിയിപ്പ് ലഭിച്ചു. ഇത് ഏതിർത്ത കുടുംബം അവന്തിപോര പോലീസ് തന്നെ നടപടികൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെടുകയായരുന്നു. എന്നാൽ ഇവരുടെ വസതിക്ക് രണ്ട് കിലോമീറ്റർ അകല വച്ച് ആംബുലൻസിൽ വച്ചാണ് മൃതദേഹം കൈമാറിയതെന്നും കുടുംബം ആരോപിക്കുന്നു.

റിസ്വാൻ അഹമ്മദിന് കശ്മീരിലെ അക്രമികളുമായി ബന്ധമില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. നിരപരാധിയായ മകൻ അകാരണമായി കൊല്ലപ്പെടുകയായിരുന്നെന്നും കൂടുംബം പറയുന്നു. ഞായറാഴ്ച വീട്ടിലെത്തിയ സുരക്ഷാ സേന കുടുംബാംഗങ്ങളെ ഉൾപ്പെടെ തടഞ്ഞുവയ്ക്കുകയും, ഇവരുടെ മൊബൈൽ ഫോൺ ലാപ് ടോപ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇതിന് പിറകെയാണ് റിസ്വാൻ അഹമ്മദിനെ കസ്റ്റഡിയിൽ എടുത്തത്.

പ്രദേശത്തെ സ്വകാര്യ സ്കൂളിൽ അധ്യാപകനായിരുന്നു റിസ്വാൻ. ഇസ്ലാമിക് യുനിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്നോളജിക്ക് കീഴിലെ അവന്തിപോരയിലെ പോളിടെക്നിക്കിൽ ഫാക്കൽറ്റി ആയിരുന്ന അദ്ദേഹം മേലയിലെ കുട്ടികൾക്ക് ട്യൂഷൻ ഉൾ‌പ്പെടെ എടുത്തിരുന്നതായും കുടുംബം പറയന്നു. റിസ്വാന്റെ മരണത്തോടെ കുട്ടികളുടെ ആശ്രയമായിരുന്ന അധ്യാപകൻ കൂടിയാണ് ഇല്ലാതായതെന്നും അദ്ദേഹം പറയുന്നു. 2018ൽ നേരത്ത റിസ്വാനെ സമാനമായ കേസിൽ ഉൾപ്പെടുത്തി 10 ദിവസം ജയിലിൽ അടച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍