UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഠത്തിനുള്ളില്‍ നേരിട്ട പീഡനശ്രമം ചെറുക്കാന്‍ സ്വയം പെള്ളലേല്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്: ദയാബായി

കന്യാസ്ത്രീകള്‍ മഠത്തില്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ ഇപ്പോഴെങ്കിലും ശക്തമായ നിലപാടെടുത്തതില്‍ സന്തോഷമുണ്ട്.

കന്യാസ്ത്രീയായിരിക്കെ മഠങ്ങളില്‍ നിന്നും പീഡന ശ്രമങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി. ഒരിക്കല്‍ തനിക്കു നേരെ നടന്ന പീഡന ശ്രമത്തില്‍ നിന്നും രക്ഷ നേടാന്‍ സ്വയം പൊള്ളലേല്‍പ്പിക്കേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ പറയുന്നു. പീഡനങ്ങള്‍ക്ക് വഴങ്ങാന്‍ പലപ്പോഴും സമ്മര്‍ദം നേരിടേണ്ടി വന്നിട്ടുണ്ട്. കന്യാസ്ത്രീകള്‍ മഠത്തില്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരേ ഇപ്പോഴെങ്കിലും ശക്തമായ നിലപാടെടുത്തതില്‍ സന്തോഷമുണ്ടെന്നും അവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉയര്‍ത്തിയ ബലാത്സംഗപരാതിയെയും, കൊച്ചിയില്‍ നടക്കുന്ന പ്രതിഷേധ സമരത്തെയും കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. കോട്ടയം ജില്ലയിലെ പാലയ്ക്ക്  സമീപത്തുള്ള പൂവരണിയില്‍ ജനിച്ച ദയാബായി എന്ന മേഴ്‌സി മാത്യു തന്റെ 16ാം വയസിലാണ് കന്യാസ്ത്രീയാവുന്നതിനായി മഠത്തിലെത്തിയത്.

എന്നാല്‍ കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാല്‍ വടക്കേ ഇന്ത്യയിലെ അധസ്ഥിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോണ്‍വെന്റിലെത്തി. എന്നാല്‍ ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്‌സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂര്‍ത്തിയാക്കാതെ മഠത്തില്‍ നിന്നും പുറത്തുവരികയായിരുന്നു. ഇത്തരത്തില്‍ വലിയ മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ള വ്യക്തിയാണ് മഠങ്ങളില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവച്ചത്.

Also Read- കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍