UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്വന്തമായി സ്ഥലമില്ല; മക്കള്‍ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് വീട് പൊളിച്ച്

രണ്ടര വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ മകന്റെ മൃതദേഹവും സംസ്‌കരിച്ചത് വീടിന്റെ ഷീറ്റ് പൊളിച്ച് റോഡരികില്‍ തന്നെയായിരുന്നു

Avatar

അഴിമുഖം

സ്വന്തമായി സ്ഥലമില്ലാതിനാല്‍ ചെങ്ങന്നൂര്‍ സ്വദേശിയുടെ മൃതദേഹം സംസ്‌കരിച്ചത് വീട് പൊളിച്ച്. ചെങ്ങന്നൂര്‍ നഗരസഭയില്‍ പൊതു ശ്മശാനം ഇല്ലാത്തതിനാല്‍ അമ്മയുടെ മൃതദേഹം ദളിത് കുടുംബം സംസ്‌കരിച്ചത് റോഡരികിലായിരുന്നു. 82 വയസ്സുള്ള കുട്ടിയമ്മയുടെ മൃതദേഹമാണ് വീടിന്റെ ഷീറ്റ് പൊളിച്ച് റോഡരികില്‍ സംസ്‌കരിച്ചത്.

രണ്ടര വര്‍ഷം മുമ്പ് കുട്ടിയമ്മയുടെ മകന്റെ മൃതദേഹവും സംസ്‌കരിച്ചത് വീടിന്റെ ഷീറ്റ് പൊളിച്ച് റോഡരികില്‍ തന്നെയായിരുന്നു. കുട്ടിയമ്മയ്ക്കും ബന്ധുകള്‍ക്കും റോഡരികിലെ അര സെന്റ് ഭൂമി മാത്രമാണുള്ളത്.

ചെങ്ങന്നൂര്‍ നഗരസഭയില്‍ പൊതു ശ്മശാനം ഇല്ലാത്തതിനാല്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ മരിച്ചാല്‍ വീട് പൊളിച്ചുമാറ്റിയോ, പൊതു വഴിയിലോ, വീടിന്റെ തിണ്ണയില്‍ ഇരുമ്പു പെട്ടിയില്‍ ചിതയൊരുക്കിയോ സംസ്‌ക്കരിക്കേണ്ട ദുരവസ്ഥയാണുള്ളത്.

ഒരു വര്‍ഷം മുന്‍പാണ് ചെങ്ങന്നൂര്‍ നെടുംപുറത്ത് പരേതനായ ശിവനാചാരിയുടെ ഭാര്യ പൊന്നമ്മാളി(60)ന്റെ മൃതദേഹം വീട്ടുമുറ്റത്തെ തൊഴുത്ത് പൊളിച്ചുമാറ്റി സംസ്‌ക്കരിക്കേണ്ടി വന്നത്.

നഗരസഭയില്‍ പൊതു ശ്മശാനം വേണമെന്നാവശ്യം കഴിഞ്ഞ നാല്‍പതു വര്‍ഷം ആയി ഉയരുന്നതാണ്. എന്നാല്‍ പ്രാദേശിക എതിര്‍പ്പാണ് ഇത് നടക്കാതെ പോകുന്നതിനുള്ള കാരണമായി നഗരസഭാ അധികൃതര്‍ ചൂണ്ടി കാണിക്കുന്നത്.

(*representation image)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍