UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമപാതം; കാണാതായ നാലാമത്തെ സൈനികന്റെ മൃതദേഹം 20 ദിവസങ്ങൾക്ക് ശേഷം കണ്ടത്തി

ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ് ഫെബ്രുവരി 20ന് അപകടത്തിൽപ്പെട്ടത് .

ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ കനത്ത മഞ്ഞിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ആറ് സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫെബ്രവരി 20നായിരുന്നു അപകടം. സംഭവത്തിൽ അഞ്ച് സൈനികരെ കാണാതായത്. ഇതിൽ  നാലാമത്തെയാണ് ഇപ്പോൾ കണ്ടത്തിയത്. ഹിമാചൽ സ്വദേശിയായ നിതിൻ റാണയുടെ മൃതദേഹമാണ് കണ്ടത്തിയത്.

ഇരുപത് ദിവസങ്ങൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞിടിച്ചില്‍ ഉണ്ടായ അന്ന് തന്നെ ഹവീല്‍ദാര്‍ രാകേഷ് കുമാറിന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇന്ത്യ-ചൈന അതിർത്തിയിൽ ഷിപ്പി ലാ മേഖലയിൽ വിന്യസിച്ച സൈനികരാണ് അപകടത്തിൽപ്പെട്ടത് .

തുടർന്ന് പത്ത് ദിവസത്തിന് ശേഷമാണ് രാജേഷ് റിഷി എന്ന സൈനികൻറെ മൃതദേഹം കണ്ടെത്തിയത്. രണ്ട് പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. അർജ്ജുൻ കുമാർ, വിദേഷ് ചന്ദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനുള്ളത്. മഞ്ഞിടിച്ചിലില്‍ കാണാതായ സൈനികര്‍ക്കായുള്ള തിരച്ചിലിനായി 300 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ഐഡിബിപി, ആർമി, ഡിആർ‌ഡിഒ, എസ്എഎസ് സി എന്നവരുടെ നേതൃത്വത്തിലാണ് നടപടി. ജെസിബി, വിദഗ്ദപരിശീലനം ലഭിച്ച നായകൾ എന്നിവയുടെ സഹായത്തോടെയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍