UPDATES

പ്രവാസം

സൗദിയിൽ മരിച്ച റാന്നി സ്വദേശിക്ക് പകരം നാട്ടിലെത്തിയത് ശ്രീലങ്കന്‍ യുവതിയുടെ മൃതദേഹം

റഫീഖിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവണം എന്ന് റഫീഖിന്റെ  കുടുംബവും

സൗദി അറേബ്യയിൽ മരിച്ച യുവാവിന്റെ മൃതദേഹം കാത്തിരുന്ന വീട്ടുകാർക്ക് ലഭിച്ചത് യുവതിയുടെ മൃതശരീരം. കോന്നി കുമ്മണ്ണൂർ സ്വദേശി ഈട്ടിമൂട്ടിൽ റഫീഖിന്‍റെ മൃതദേഹത്തിന്റെ സ്ഥാനത്താണ് പകരമാണ് ശ്രീലങ്കന്‍ യുവതിയുടെ മൃതദേേഹം കേരളത്തിലെത്തിയത്. കഴിഞ്ഞ മാസം 27-നാണ് സൗദ്ദിയിലെ അബേയില്‍ ഡ്രൈവറായിയിരുന്ന റഫീഖ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്.

സൗദിയിലെ നടപടികൾക്ക് ശേഷം ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം നാട്ടിലെത്തിച്ചത്. സൗദി എയർലൈന്‍സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിച്ച മൃതദേഹം ബന്ധുകൾ ഏറ്റുവാങ്ങുകയും രാത്രിയോടെ കോന്നിയിലെ വീട്ടിലെത്തിക്കുകയും ചെയ്തു. തുടർന്ന് ഇന്ന്  നടക്കാനിരുന്ന സംസ്കാരചടങ്ങുകൾക്കായി ശവപ്പെട്ടി രാവിലെ തുറന്നു നോക്കിയപ്പോൾ ആണ് മൃതദേഹം മാറിയ വിവരം ബന്ധുകൾക്ക്  തിരിച്ചറിഞ്ഞതെന്ന് എഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്  പറയുന്നു.

സംഭവം ഉടനെ  പൊലീസിനെ അറിയിക്കുകയും. പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. സൗദിയിലെ ആശുപത്രിയിൽ  മൃതദേഹം എംബാം ചെയ്യുന്നതിനിടെ  തമ്മിൽ മാറിപ്പോയതാവാനാണ് സാധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

അതേസമയം, ശ്രീലങ്കൻ യുവതിയുടെ മൃതദേഹം തിരികെ സൗദിയിലെത്തിക്കുകയും റഫീഖിന്‍റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ഇനി സര്‍ക്കാര്‍ ഇടപെടലുണ്ടാവണം എന്നാണ് റഫീഖിന്റെ  കുടുംബവും പൊലീസും പറയുന്നത്. റഫീക്കിന്റെ മൃതശരീരം ഉടൻ നാട്ടിലെത്തിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍