UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദീപ നിശാന്ത് കോളജ് യൂണിയൻ ഉപദേശക സ്ഥാനം രാജിവച്ചു; കവിതാ മോഷണവിവാദത്തിൽ പ്രിന്‍സിപ്പലിന് വിശദീകരണം നല്‍കി

വ്യക്തിപരമായി സംഭവിച്ച ഒരു പിഴവില്‍ കോളേജിന്റെ പേര് വലിച്ചിഴക്കപ്പെടാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നു

കവിത മോഷണ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് അധ്യാപിക ദീപ നിശാന്ത് തൃശൂര്‍ കേരളവര്‍മ കോളെജ് പ്രിന്‍സിപ്പലിന് വിശദീകരണം നല്‍കി. കോളജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനവും രാജിവച്ച അവർ വ്യക്തിപരമായി സംഭവിച്ച ഒരു പിഴവില്‍ കോളേജിന്റെ പേര് വലിച്ചിഴക്കപ്പെടാന്‍ ഇടയായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്വമേധയാ നല്‍കിയ വിശദീകരണത്തിൽ വ്യക്തമാക്കുന്നു. ജാഗ്രത കുറവുണ്ടായെന്നും ദീപ നിശാന്ത് മറുപടിയില്‍ പറയുന്നു. അതേ സമയം, ദീപ നിശാന്ത് രാജി വച്ച കോളജ് യൂണിയന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കുന്ന വിഷയത്തില്‍ പ്രിന്‍സിപ്പാല്‍ ചര്‍ച്ച നടത്തിയെങ്കിലും കുട്ടികള്‍ ഇതിനോട് വിസമ്മതം  പ്രകടിപ്പിച്ചു എന്നാണറിയുന്നത്.

യുവകവി എസ് കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപക സംഘടനയുടെ മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തിലാണ് നടപടി. കവിത മോഷണ വിവാദം കേരളവര്‍മ കോളജിന്റെ പ്രതിശ്ചായക്ക് മങ്ങലേൽപ്പിച്ചെന്ന് ആക്ഷേപം ഉയന്ന സാഹചര്യത്തിൽ കോളജ് പ്രിന്‍സിപ്പല്‍ വിഷയത്തിൽ വിശദീകരണം തേടി എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതിനിടെ കോളജിന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തു നിന്ന് ദീപയെ മാറ്റണമെന്ന് കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടന കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് തത്സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് ദീപ നിശാന്ത് കോളജ് പ്രിന്‍സിപ്പലിന് കൈമാറിയത്.

കവിത മോഷണ വിവാദം കത്തിനില്‍ക്കുന്നതിനിടെ ആലപ്പുഴയില്‍ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തിലെ ഉപന്യാസമൽസരത്തിൽ വിധികര്‍ത്താവായി ദീപ നിശാന്തെത്തിയതും വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് ഇവരെ ജഡ്ജ് സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു. താന്‍ വിധികര്‍ത്താവായി വരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും എന്നാല്‍ സംഘാടകര്‍ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നു വ്യക്തമാക്കി നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ്‌ പങ്കെടുത്തതെന്നും അവര്‍ പിന്നീട് അറിയിച്ചിരുന്നു.

 

മഞ്ജുവിനെ കണ്ടല്ല വനിതാ മതില്‍ തീരുമാനിച്ചത്: രൂക്ഷ വിമര്‍ശനവുമായി മന്ത്രിമാരും ഇടത് നേതാക്കളും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍