UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍ ഇടപാട്: ഉയര്‍ന്ന വിലയെ പ്രതിരോധ മന്ത്രാലയം ഉദ്യോഗസ്ഥന്‍ എതിര്‍ത്തിരുന്നെന്ന് റിപ്പോര്‍ട്ട്

മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി& അക്വസ്ഷന്‍ മാനേജര്‍ (എയര്‍) ആണ് കരാര്‍ സംബന്ധിച്ച് സംശങ്ങള്‍ ഉന്നയിച്ചത്.

റെക്കോര്‍ഡ് തുകയ്ക്ക് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തെ പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. ഫ്രഞ്ച് പ്രതിരോധ മന്ത്രി 2016 സപതംബറില്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനിടെ മുന്‍ മന്ത്രി മോനഹര്‍ പരീക്കര്‍ ഒപ്പുവച്ച കറാറിനെതാരായിട്ടാണ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയതെന്നാണ് റിപോര്‍ട്ടുകള്‍. ഫ്രാന്‍സുമായി റഫാല്‍ യുദ്ധവിമാനക്കരാര്‍ ഒപ്പിടുന്നതിന് ഏകദേശം ഒരുമാസം മുമ്പേ, വിമാനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും വിയോജനക്കുറിപ്പ് രേഖാമൂലം നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി& അക്വസ്ഷന്‍ മാനേജര്‍ (എയര്‍) ആണ് കരാര്‍ സംബന്ധിച്ച് സംശങ്ങള്‍ ഉന്നയിച്ചത്. കരാറിനെ കുറിച്ചുള്ള കൂടിയാലോചനകള്‍ക്കു വേണ്ടി രൂപവത്കരിച്ച സി എന്‍ സി( Contract Negotiations Committee)യില്‍ അംഗമായിരുന്നു ഇദ്ദേഹം എന്നും, ഇടപാടിന് അംഗീകാരം നല്‍കേണ്ട ക്യാബിനറ്റ റിപോര്‍ട്ടില്‍ ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് രേഖപ്പെടുത്തിയിരുന്നതായും പേരു വെളിപ്പെടുത്താത്ത
ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഉദ്യോഗസ്ഥന്റെ വിയോജനക്കുറിപ്പ് ഇടപാടിലെ ക്യാബിനറ്റ് തീരുമാനം വൈകിക്കാന്‍ ഇടയാക്കിയിരുന്നു. എന്നാല്‍ കുറിപ്പ് പരിഗണിക്കേണ്ടതില്ലെന്ന മന്ത്രാലയയത്തിലെ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടുകള്‍ക്ക് ശേഷമാണ് കരാര്‍ നടപ്പാക്കിയത്. ഡയറക്ടര്‍ ജനറല്‍ (അക്വിസിഷന്‍)ആണ്‌ വിയോജനക്കുറിപ്പ് തള്ളിയത്. നിലവില്‍ സി എ ജിയുടെ മുമ്പാകെയാണ് ഈ ഫയലുകളുള്ളത്. വിയോജനക്കുറിപ്പിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചേക്കുമെന്നാണ് സൂചനയുള്ള ഈ ഫയല്‍ ഉള്‍പ്പെടുത്തി പാര്‍ലമെന്റിന്റെ ശീതകലസമ്മേളനത്തില്‍ സി എജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍