UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയുടെ അറസ്റ്റ് വൈകി; എസ്പിക്കെതിരെ എെജിയുടെ റിപ്പോർട്ട്

എസ്പിയോട് ഡി ജി പി വിശദീകരണം ചോദിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 

ശബരിമല ദർശനത്തിനെത്തിയ ഹിന്ദു ​ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്യാൻ വൈകിയെന്ന്  എെജിയുടെ റിപ്പോർട്ട്. സംഭവത്തിൽ മരക്കൂട്ടത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് പി സുദർശനെതിരെ നടപടി വേണമെന്നും ഐ ജി വിജയസാക്കറെ സമർപ്പിച്ച് റിപ്പോർട്ട് ആവശ്യപ്പെടുന്നു.

രാത്രി മരക്കുട്ടത്ത് വച്ച് തടഞ്ഞ ശശികലയുടെ അറസ്റ്റ്  രേഖപ്പെടുത്താൻ വൈകിയെന്നാണ് ആരോപണം. അറസ്റ്റിനെ ചൊല്ലി ഐജിയും എസ്പിയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിയെന്നും സംഭവ സ്ഥലത്ത് നിന്നും എസ്പിയും, ഡിവൈഎസ്പിയും മാറി നിന്നതായും ആരോപിക്കുന്നതാണ് ഐ ജിയുടെ റിപ്പോര്‍ട്ട്.

മരക്കുട്ടത് വച്ച് കസ്റ്റഡിയിലെടുത്ത ശശികലയുടെ അറസ്റ്റ് സ്‌റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ രേഖപ്പെടുത്തണമെന്നായിരുന്നു എസ്പിയുടെ നിലപാട്. എന്നാല്‍ പുലർച്ചയോടെ വനിതാ പൊലീസുകാരെ വരുത്തിയാണ് ശശികലയെ അറസ്റ്റ് ചെയ്യത്.  നവംബർ 16 ന് രാത്രിയിലായിരുന്നു കെ പി ശശികലയെ അറസ്റ്റ് ചെയ്തത്.  സംഭവത്തില്‍ എസ്പിയോട് ഡി ജി പി വിശദീകരണം ചോദിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഒടുവിൽ കെ സുരേന്ദ്രന് ജാമ്യം, പുറത്തിറങ്ങാം; പക്ഷേ പത്തനംതിട്ട ജില്ലയിൽ കയറരുതെന്ന് ഹൈക്കോടതി

അവനവനെതിരെ സമരം ചെയ്ത് ജയിലിൽ പോയവൻ: ദി ക്യൂരിയസ് കേസ് ഓഫ് കെ സുരേന്ദ്രൻ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍