UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണം; ബിജെപി പ്രവര്‍ത്തകന്റെ ഹര്‍ജി കോടതി തള്ളി

വസ്തുത മറച്ചു വച്ച ഹര്‍ജിക്കാരന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരന്നു.

സിപിഎമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വ്യാജ രേഖകളും തെറ്റായ വിവരങ്ങളും ഹാജരാക്കിയാണ് 1989 ല്‍ സിപിഎം രജിസ്‌ട്രേഷന്‍ സ്വന്തമാക്കിയതെന്നും ഇതുപരിഗണിച്ച് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ധാക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ ഹരിജിയാണ് കോടതി തള്ളിയത്. ഹരജിക്കാരന്‍ താന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന വസ്തുത ഹരജിയില്‍ മറച്ചുവച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

ഹരജിക്കാരന്‍ ബിജെപി ക്കാരനാണ്,  ഇക്കാര്യം അദ്ദേഹം കോടതിയില്‍ മറച്ചുവച്ചാണ് ഹര്‍ജി നല്‍കിയതെന്നും സിപിഎമ്മിന് വേണ്ടി ഹാജരായ അഭിഭഷകന്‍ ആരോപിച്ചു. സാമുഹിക പ്രവര്‍ത്തകന്‍ എന്ന നിലയിലാണ് ജോജോ ജോസ് കോടതിയെ സമീപിച്ചത്. ഇത് വസ്തുതയുടെ സംഘനമാണ്, ജോജോ ജോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകളും മറ്റും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ബിജെപി ബന്ധം വ്യക്തമാകുമെന്നും ദിനേശ് കോടതിയെ അറിയിച്ചു.

ഇതോടെ വസ്തുത മറച്ചു വച്ച ഹര്‍ജിക്കാരന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരി ശങ്കര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളുകയായിരന്നു. അതേസമയം ഹൈക്കോടതി ഉത്തരവിന് എതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ജോജോ ജോസ് പിന്നീട് പ്രതികരിച്ചു.

തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന സിപിഎം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പാര്‍ട്ടിയുടെ ഭരണഘടനാ ഭേദഗതി കേന്ദ്ര കമ്മിറ്റി മാത്രമാണ് അംഗീകരിച്ചത് എന്നും പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ല എന്നതുള്‍പ്പെടെയായിരുന്നു ഹര്‍ജിയിലെ ആരോപണം. 1989 ലെ പാര്‍ട്ടി ഭരണഘടനയുടെ ഭേദഗതിക്ക് 2018 ല്‍ ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ് അംഗീകാരം ലഭിച്ചതെന്നതടക്കം ജോജോ ജോസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

 

സിപിഎമ്മിന്റെ രാമായണമാസാചരണത്തില്‍ ഡോ. എം എം ബഷീര്‍ ഉണ്ടാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍