രിശോധനയിൽ മലീനീകരണം സംബന്ധിച്ച സർട്ടിഫിക്കറ്റുൾപ്പെടെ മറ്റ് രേഖകളില്ലെന്നും കണ്ടെത്തിയതാണ് യാത്രികന് വിനയായത്.
മോട്ടോർ വാഹന ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന വലിയ പിഴ. 15,000 രൂപയ്ക്ക് വാങ്ങിയ മോട്ടോർ സൈക്കിളിന് മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ പോലീസ് ചുമത്തിയത് 23,000 രുപയുടെ പിഴയെന്ന് റിപ്പോർട്ട്. ഡൽഹി ഗുഡ്ഗാവിലാണ് സംഭവം.
ഹെൽമറ്റ് ധരിക്കാത്തതിനാണ് ദിനേഷ് മദൻ എന്ന സ്ക്കൂട്ടർ യാത്രികനെ ഡൽഹി പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മലീനീകരണം സംബന്ധിച്ച സർട്ടിഫിക്കറ്റുൾപ്പെടെ മറ്റ് രേഖകളില്ലെന്നും കണ്ടെത്തിയതാണ് യാത്രികന് വിനയായത്. ഇയാൾളുടെ ലൈസൻസും കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് പോലീസ് വലിയ പിഴത്തുക അടിച്ച് നൽകിയത്.
ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5,000 രൂപയും, രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 5000, ഡ്രൈവിങ്ങ് ലൈസൻസ് 2000, മലിനീകരണ നിയമ ലംഘനത്തിന് 10,000, ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപ എന്നിങ്ങനെയാണ് പോലീസ് ചുമത്തിയത്. അതായത് ആകെ തുക 23,000 രൂപ.
ഹെൽമറ്റ് ധരിക്കാത്തിനാണ് തന്നെ പോലീസ് പിടിച്ചത്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നില്ല. ഇതോടെ പോലീസ് വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ തയ്യാറാവാതിരുന്നതോടെ 23,000 രൂപയുടെ പിഴ ചുമത്തുകയായിരുന്നു യാത്രികൻ പറഞ്ഞതായി എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ, രേഖകൾ തന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാട്സാപ്പിൽ ഇതിന്റെ പകർപ്പ് അയച്ച് തന്നപ്പോഴേക്കും ചലാൻ പ്രിന്റ് ചെയ്തിരുന്നു. അൽപസമയം കാത്തിരുന്നിരുന്നു എങ്കിൽ വലിയ തുക പിഴയായി വരില്ലായിരുന്നു. ചെറിയ ഇളവ് എങ്കിലും ലഭിക്കുമായിന്നു. തന്റെ കൈവശം ഇപ്പോൾ രേഖകളുണ്ടെന്നും പിഴത്തുകയിൽ ഇളവ് ലഭിക്കാൻ അർഹതയുണ്ടെന്നും മദൻ പറയുന്നു.
മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി സെപ്തംബർ 1 നാണ് രാജ്യത്ത് നിലവിൽ വന്നത്. ഇതിന് ശേഷമുള്ള ആദ്യ ദിനം മാത്രം 3900 നിയമ ലംഘനങ്ങൾക്കാണ് ഡൽഹി പോലീസ് പിഴ ചുമത്തിയത്.