UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ നാലു പെണ്ണുങ്ങള്‍ എങ്ങനെയാണ് സാര്‍ താങ്കളുടെ ജീവന് ഭീഷണിയാവുക; കെജ്രിവാളിനെ കാണാന്‍ അനുവദിച്ചില്ലെന്ന് ഭാര്യ

തടവുകാര്‍ക്കുപോലും കുടുംബത്തെ കാണാന്‍ അവസരമുള്ളപ്പോഴാണ് തങ്ങളെ തടഞ്ഞതെന്നും സുനിതാ കേജ്രിവാള്‍ ആരോപിക്കുന്നു.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിലെ സന്ദര്‍ശക മുറിയില്‍ ധര്‍ണ നടത്തുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ കാണാന്‍ അനുവദിച്ചില്ലെന്ന ആരോപണവുമായി ഭാര്യ സുനിതാ കെജ്രിവാള്‍. കെജ്രിവാളിന്റെ മാതാവ്, ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദ്യ, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍ എന്നിവരുടെ ഭാര്യമാര്‍ എന്നിവര്‍ക്കൊപ്പമാണ് സുനിതാ കെജ്രിവാള്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് സന്ദര്‍ശനാനുമതി നിഷേധിച്ചെന്നാണ് സുനിതാ കേജ്രിവാള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞത്.

ലഫ്. ഗവര്‍ണര്‍ സര്‍, ഞങ്ങള്‍ നാലു സ്ത്രീകളാണ്, മുഖ്യമന്ത്രിയുടെ ഭാര്യയും മാതാവും ഉള്‍പ്പെടുന്ന സംഘം. മറ്റുള്ള രണ്ടുപേരും ഉത്തരവാദിത്വപ്പെട്ട മന്ത്രിമാരുടെ ഭാര്യമാര്‍. താങ്കളുടെ സുരക്ഷയ്ക്ക് തങ്ങള്‍ എങ്ങിനെയാണ് ഭീഷണിയാവുകയെന്നും അവര്‍ ട്വീറ്റില്‍ ചോദിക്കുന്നു. മണിക്കൂറുകളാണ് തങ്ങള്‍ കാത്തുനിന്നത്. എന്നിട്ടും അനുമതി ലഭിച്ചില്ല. തടവുകാര്‍ക്കുപോലും കുടുംബത്തെ കാണാന്‍ അവസരമുള്ളപ്പോഴാണ് തങ്ങളെ തടഞ്ഞതെന്നും സുനിതാ കേജ്രിവാള്‍ ആരോപിക്കുന്നു. എന്നാല്‍ ലഫ്. ഗവര്‍ണറുടെ ഓഫിസിനു പുറത്ത് ഇവര്‍ക്ക് കുടുംബത്തെ കാണാന്‍ തടസമൊന്നും ഇല്ലെന്നാണ് ഗവര്‍ണറുടെ ഓഫിസിന്റെ നിലപാട്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കുക, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേജ്‌രിവാളും സംഘവും ലഫ്.ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫിസിലെ സന്ദര്‍ശകമുറിയില്‍ സമരം ആരംഭിച്ചത്. കേജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ് എന്നിവരുള്‍പ്പെട്ട സംഘമാണു ധര്‍ണ നടത്തിവരുന്നത്.

കര്‍ണ്ണാടകയില്‍ ചെയ്ത മണ്ടത്തരം ബിജെപി ഡല്‍ഹിയിലും ആവര്‍ത്തിക്കുന്നു

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍