ഈസ്റ്റ് ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ 59കാരിയായ ഉഷ സാഹ്നിയാണ് കൊല്ലപ്പെട്ടത്.
ഡല്‍ഹിയില്‍ ഭര്‍ത്താവിനെ കാറില്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോവുകയായിരുന്ന സ്ത്രീയെ അജ്ഞാതര്‍ വെടി വച്ച് കൊന്നു. ഈസ്റ്റ് ഡല്‍ഹിയിലെ പത്പര്‍ഗഞ്ചില്‍ 59കാരിയായ ഉഷ സാഹ്നിയാണ് കൊല്ലപ്പെട്ടത്. മോട്ടോര്‍ ബൈക്കിലെത്തിയ സംഘമാണ് ഉഷ സാഹ്നിയെ കൊലപ്പെടുത്തിയത്. ഡയാലിസിസിനായാണ് ഭര്‍ത്താവിനെ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയത്. ശനി ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കാത്തിരിക്കുകയായിരുന്നു ഉഷ.
ക്ലോസ് റേഞ്ചില്‍ നിന്ന് വെടി വച്ച ശേഷം അക്രമികള്‍ സ്ഥലം വിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോളേക്കും ഉഷ മരിച്ചിരുന്നു. നേരത്തെയുള്ള ശത്രുതയുടെ ഭാഗമായാണ് അക്രമം എന്ന് സംശയിക്കുന്നതായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പൊലീസ് പറഞ്ഞു. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല.