UPDATES

പി വി അൻവറിന്റെ അനധികൃത തടയണയിൽ തൊട്ടു; ഏറനാട് തഹസിൽദാർ തെറിച്ചു

കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ പൊളിച്ച് നീക്കിത്തുടങ്ങിയതിന് പിന്നാലെ ചുമതലയുള്ള തഹസില്‍ദാര്‍ക്ക് സ്ഥലമാറ്റം. ഏറനാട് തഹസില്‍ദാര്‍ പി ശുഭനാണ് തടയണ പൊളിച്ച് നീക്കൽ നടപടി ആരംഭിച്ചതിന് പിന്നാലെ സ്ഥാനചലനമുണ്ടായത്. കോഴിക്കോട് റവന്യൂ റിക്കവറി വിഭാഗത്തിലേക്കാണ് ശുഭനെ മാറ്റിയിരിക്കുന്നത്.

ചീങ്കണ്ണിപ്പാറയിലെ അനധികൃത തടയണ 15 ദിവസത്തിനകം പൂർണമായും പൊളിച്ച് നീക്കണമെന്നാണ് കോടതി ഉത്തരവ്. ഈ മാസം 30 നകം നടപടികൾ പൂര്‍ത്തിയാക്കണം. ഇതിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ വെള്ളിയാഴ്ചയാണ് പൊളിച്ചുമാറ്റൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥലം മാറ്റനിർദേശം വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുള്ള സാധാരണ സ്ഥലമാറ്റം എന്നാണ് വിശദീകരണം. ശുഭന് പകരം പി. സുരേഷിനാണ് ഏറനാട് തഹസില്‍ദാരുടെ ചുമതല.

തടയണ പൊളിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും വിവിധ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ട് പോയതോടെയാണ് ജില്ലാ ഭരണകൂടത്തോട് കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ഏറനാട് തഹസില്‍ദാര്‍ പി ശുഭന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടയണ പൂര്‍ണമായും പൊളിച്ചുനീക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്.

എന്നാൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം തടയണ പൊളിക്കുന്നത് വേഗത്തിലാക്കാൻ ജില്ല ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ എത്തിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ പ്രദേശത്ത് പെയ്യുന്ന കനത്ത മഴ പൊളിക്കൽ നടപടികൾക്ക് തിരിച്ചടിയാവുന്നുണ്ട്. സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാന്‍ ഒരാഴ്ചയെടുക്കും. പൊളിച്ച് നീക്കുന്നതിന്റെ ചിലവ് പൂര്‍ണമായും ഉടമയില്‍ നിന്ന് ഈടാക്കും.

കാട്ടാനയെ ഓടിക്കാന്‍ ആദിവാസി വാച്ചര്‍മാര്‍ക്ക് മുളവടി മതിയോ?; വയനാട്ടിലെ കെഞ്ചന്‍റെ ദാരുണമരണം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍