UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്ത്രീക്കെതിരേ അധിക്ഷേപം; പി സി ജോര്‍ജിന് പകരം അഭിഭാഷകന്‍ ഹാജരായി; പറ്റില്ലെന്ന് വനിതാ കമ്മീഷന്‍

വ്യാഴാഴ്ച ഹാജരാവണമെന്നായിരുന്നു നേരത്തെ കമ്മീഷന്റെ നിര്‍ദേശം.

ബിഷപ്പിനെതിരേ ബലാല്‍സംഗ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പ്ര്‌സ്താവന നടത്തിയ സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എ ഈ മാസം 13 ന് ഹാജരാവണമെന്ന് ദേശീയ വനിതാ കമ്മീഷന്‍. ഇന്നലെ ഹാജരാവണമെന്നായിരുന്നു നേരത്തെ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ അസൗകര്യം അറിയിച്ച് പി സി ജോര്‍ജിന്റെ അഭിഭാഷകന്‍ നേരിട്ട് വനിതാ കമ്മീഷനെ കണ്ടതോടെയാണ് ഹാജരാവലിന് സമയം നീട്ടി നല്‍കിയത്.

കൂടിക്കാഴ്ചയില്‍ പി സി ജോര്‍ജ് നടത്തിയ പ്രസ്താന സംബന്ധിച്ച് കമ്മീഷനുമുമ്പാകെയുള്ള തെളിവുകള്‍ എന്തെല്ലാമാണെന്ന് അഭിഭാഷകന്‍ ആരാഞ്ഞിരുന്നു. പരാമര്‍ശം സംബന്ധിച്ച് പത്രങ്ങള്‍, ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ പ്രകാരമാണ് നടപടിയെന്നും കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ അറിയിച്ചു. ഹാജരാവാനാവില്ലെന്ന് കാട്ടി സപ്തംബര്‍ 19 ന് നല്‍കിയ കത്തും കമ്മീഷന്‍ ഗൗരവകരമായാണ് കാണുന്നത്. സംഭവത്തില്‍ മറുപടി നല്‍കാന്‍ സമയം അനുവദിച്ച കമ്മീഷന്‍ 13 ന് മുന്‍പ് ഹാജരാവണമെന്നും ആവശ്യപ്പെടുകയായിരുന്നു.

അതസേമയം, കന്യാസ്ത്രീയെ അധിക്ഷേപിച്ചതിനു പിസി ജോര്‍ജ് എംഎല്‍എക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 509(സ്ത്രീകളെ അപമാനിക്കല്‍ )പ്രകാരം കുറവിലങ്ങാട് പോലീസ് ആണ് കേസ് പൂഞ്ഞാര്‍ എംഎല്‍എക്ക് എതിരെ എടുത്തത്. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു പി സി ജോര്‍ജ് പരാതിക്കാരിയായ കന്യാസ്ത്രീയെയും, കൊച്ചിയില്‍ സമരത്തിനിറങ്ങിയമ സന്യാസിനിമാരെയും അപമാനിച്ച് രംഗത്തെത്തിയത്.

പി.സി ജോര്‍ജിനെ പോലെ ഒരു ജനപ്രതിനിധിയെ ഇനിയും ഈ സമൂഹത്തിനാവശ്യമുണ്ടോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍