UPDATES

ട്രെന്‍ഡിങ്ങ്

തടങ്കലിൽ കുട്ടികളുമെന്ന് ആരോപണം, ജമ്മു- കാശ്മീർ ഭരണകൂടം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി

വിഷയം ഒരു വ്യക്തിക്ക് അതീതമായ വിഷയമാണെന്നും കോടതി

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമുണ്ടായ വിവിധ സംഭവങ്ങളുടമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കുട്ടികള്‍ ഉൾപ്പെടെ തടങ്കലാക്കപ്പെട്ടന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിൽ ജമ്മു കശ്മീർ ഭരണകൂടത്തിന് സുപ്രീംകോടതി നോട്ടീസ്. വിഷയത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

കുട്ടികളുമായി ബന്ധപ്പെട്ട വിഷയം ഒരു വ്യക്തിക്ക് അതീതമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങളെ കസ്റ്റഡിയിലെടുക്കാൻ അധികാരങ്ങൾ നൽകുന്ന നിയമ വ്യവസ്ഥകളെ ചോദ്യം ചെയ്താണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ജമ്മു ഗാംഗുലിയും മുൻ ദേശീയ ബാലാവകാശ കമ്മീഷൻ ചെയർപേഴ്‌സൺ ശാന്ത സിൻഹയും കഴിഞ്ഞ ആഴ്ച കോടതിയെ സമീപിച്ചിരുന്നു. എന്നാൽ വിഷയത്തിൽ എന്തു കൊണ്ട് ഹൈക്കോടതിയെ സമീപിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ മൂലം കോടതിയെ സമീപിക്കാനാവുന്നില്ലെന്നായിരുന്നു പരാതിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷൻ എച്ച് അഹ്മദിയുടെ പ്രതികരണം.

എന്നാൽ, ഈ ആരോപണം വെള്ളിയാഴ്ച സുപ്രീം കോടതി നിരാകരിച്ചു. വിഷയത്തിൽ കോടതി ജമ്മു കശ്മീർ ചീഫ് ജസ്റ്റിസിൽ നിന്ന് കോടതിക്ക് റിപ്പോർട്ട് ലഭിച്ചതായും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വ്യക്തമാക്കി. എന്നാൽ വിഷയത്തിൽ തന്നെ പരസ്പരവിരുദ്ധമായ ചില റിപ്പോർട്ടുകളും സുപ്രീം കോടതിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനൗദ്യോഗിക കണക്കുകൾ പ്രകാരം ഓഗസ്റ്റ് 5നി ശേഷ ജമ്മു കശ്മീരിൽ 4,000 ത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പൊതു സുരക്ഷാ നിയമപ്രകാരം 300 ഓളം പേരെയും തടഞ്ഞുവച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾക്കെതിരെ ഹേബിയസ് കോർപ്പസ് നിവേദനങ്ങൾ ഉൾപ്പെടെ നിരവധി ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍