UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്‌കറിന്റെ മരണം; വിശദമായ അന്വേഷണത്തിന് ഡിജിപിയുടെ നിർദേശം

ലോക്കല്‍ പോലീസ് നടത്തുന്ന അന്വേണത്തിന് ക്രൈം ബ്രാഞ്ച് ആവശ്യമായ സഹായം നല്‍കണമെന്നും ഡിജിപി നിര്‍ദേശത്തില്‍ പറയുന്നു.

സംഗീതജ്ഞന്‍ ബാലഭാലസ്‌കറിന്റെ മരണത്തില്‍ വിദമായ അന്വേഷണം നടത്താന്‍ നിര്‍ദേശം. മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാല ഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി സംസ്ഥാന പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് നിര്‍ദേശം. ലോക്കല്‍ പോലീസ് നടത്തുന്ന അന്വേണത്തിന് ക്രൈം ബ്രാഞ്ച് ആവശ്യമായ സഹായം നല്‍കണമെന്നും ഡിജിപി നിര്‍ദേശത്തില്‍ പറയുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിന് ഇടയാക്കിയ അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ആരെന്ന് സംബന്ധിച്ച് ഡ്രൈവര്‍ അര്‍ജ്ജുന്‍, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി എന്നിവരുടെ മൊഴിയിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. തൃശ്ശൂരില്‍ നിന്നും അടിയന്തിരമായി തിരിച്ചതെന്തിനെന്നും അച്ഛന്‍ ആവശ്യം ഉന്നയിച്ചിരുന്നു.

അപകടം നടക്കുമ്പോൾ ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. കൊല്ലത്തെത്തി വിശ്രമിച്ച ശേഷം കാർ ഓടിക്കുകയായിരുന്നെന്നായിരുന്നു അർജുന്‍റെ മൊഴി. എന്നാൽ ദീർഘദുരയാത്രകളിൽ ഭാലഭാസ്കർ വാഹനം ഒാടിക്കാറില്ലെന്നും അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവർ അർജുനായിരുന്നു എന്നുമാണ് ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി അബോധാവസ്ഥയില്‍ നിന്നും മോചിതയായ ശേഷം നൽകിയ മൊഴി. അപകട സമയത്ത് ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

സെപ്റ്റംബർ 25 നായിരുന്നു തിരുവനന്തപുരം പള്ളിപ്പുറത്ത്  നടന്ന അപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനിയും മരിച്ചത്. തേജസ്വി സംഭവസ്ഥലത്തും ബാലബാസകർ ചികിൽസയിലിരിക്കെയുമായിന്നു മരണത്തിന് കീഴടങ്ങിയത്.

അപകടസമയത് കാറോടിച്ചിരുന്നത് ബാലഭാസ്‌കറല്ലെന്ന് ഭാര്യ ലക്ഷ്മി

‘എന്നെ തിരിച്ചറിയാന്‍ ഒരു പാട്ട് പാടിക്കോട്ടേ?’ ഗാലറിയില്‍ ഇരിക്കുന്ന മകള്‍ക്കായി വയലിനില്‍ താരാട്ട് പാടുന്ന ബാലഭാസ്‌ക്കര്‍/ വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍