UPDATES

സിനിമാ വാര്‍ത്തകള്‍

ആദ്യ സിനിമയുടെ ഫ്രതിഫലം ദുരിതാശ്വാസത്തിന്; കേരളത്തെ മറക്കാതെ ധ്രുവ് വിക്രം

ആദ്യചിത്രമായ വര്‍മ്മയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിറകെയാണ് ധ്രുവ് കേരളത്തിലെത്തിയത്.

കേരളത്തെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ സിനിമയിലെ പ്രതിഫലം നല്‍കി തമിഴ് സൂപ്പര്‍താരം വിക്രത്തിന്റെ മകന്‍ ധ്രുവ് വിക്രം. ധ്രുവ് നേരിട്ട് എത്തിയാണ് മുഖ്യന്ത്രിക്ക് തുക കൈമാറിയത. ആദ്യചിത്രമായ വര്‍മ്മയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതിന് പിറകെയാണ് ധ്രുവ് കേരളത്തിലെത്തിയത്. വര്‍മ്മയിലെ വേഷത്തിന് ലഭിച്ച പ്രതിഫലമാണ് ധ്രുവ് ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവച്ചത്.

തെലുങ്കില്‍ സുപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ധ്രുവിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ വീഡിയോയില്‍ രണ്ട് വ്യത്യസ്ത ലുക്കില്‍ ധ്രുവ് എത്തുന്നുണ്ട്. അര്‍ജുന്‍ റെഡ്ഡിയുടെ കമ്പോസറായ രാധന്‍ തന്നെയാണ് വര്‍മ്മയുടെ ക്ലാസിക്കല്‍ സൗണ്ട് ട്രാക്കിനു പിന്നിലും.

പുതുമുഖ താരം രാധ ചൗദ്ധരിയാണ് നായിക. കാലയില്‍ രജനികാന്തിന്റെ ഭാര്യയായി മ ികച്ച പ്രകടനം നടത്തിയ ഈശ്വരി റാവുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നടി റെയ്സ വില്‍സണും പ്രധാന വേഷത്തിലെത്തുന്നു. ബാല സംവിധാനത്തില്‍ ഒരുങ്ങിന്ന ചിത്രം നിര്‍മിക്കുന്നത് മുകേഷ് മേത്തയാണ്.

എം സുകുമാറാണ് ഛായാഗ്രാഹകന്‍. ദക്ഷിണേന്ത്യയിലെ തന്നെ ഹിറ്റ് ചാര്‍ട്ടുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അര്‍ജുന്‍ റെഡ്ഡി. വിജയി ദേവരകൊണ്ടയുടെ കരിയര്‍ ഗ്രാഫ് തന്നെ മാറ്റിമറിച്ച ചിത്രമാണിത്. ഇതേ ചിത്രത്തിന്റെ ബോളിവുഡ് പതിപ്പില്‍ ഷാഹിദ് കപൂറാണ് നായകനാവുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍