UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജീവ് ഗാന്ധി വധത്തിൽ പങ്കില്ലെന്ന് എൽടിടിഇ

ഇന്ത്യയെ ആക്രമിക്കാനോ നേതാക്കളെ വകരുത്തുന്നതിനോ സംഘടനയ്ക്ക് പദ്ധതിയില്ലായിരുന്നെന്നും വ്യക്തമാക്കുന്നതാണ് പ്രസ്താവന.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജിവ് ഗാന്ധിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരെ വിട്ടയക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കൊലപാതത്തില്‍ പങ്കില്ലെന്ന് അവകാശപ്പെട്ട് എല്‍ടിടിഇ രംഗത്ത്. സംഘടനയുടെ നിലവിലെ രാഷ്ട്രീയ വിഭാഗം പ്രതിനിധി കുര്‍ബുരന്‍ ഗുരുസ്വാമി, നിയമ വിഭാഗം പ്രതിനിധി ലത്തന്‍ ചന്ദ്രലിംഗം എന്നിവര്‍ ഒപ്പുവെച്ച പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഡിസംബര്‍ 1 ന് തയ്യാറാക്കിയതെന്ന് രേഖപ്പെടുത്തിയതാണ് കത്ത്.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്‌ഫോടനവുമായി എല്‍ടിടിഐക്ക് ബന്ധമില്ല. ഇന്ത്യയെ ആക്രമിക്കാനോ നേതാക്കളെ വകരുത്തുന്നതിനോ സംഘടനയ്ക്ക് പദ്ധതിയില്ലായിരുന്നെന്നും വ്യക്തമാക്കുന്നതാണ് പ്രസ്താവന. ലിബറേഷൻ ടൈഗേഴ്സ് ഒാഫ്  തമിഴ് ഇഴം ജനങ്ങള്‍ക്ക് വേണ്ടിയാണ്  പ്രവര്‍ത്തിച്ചിരുന്നത്. രാജീവ് ഗാന്ധി വധത്തില്‍ പങ്കില്ലെന്ന് തെളിവുകള്‍ നിരത്തി തങ്ങള്‍ പലപ്പോഴായി പറഞ്ഞിരുന്നു. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണം ഇപ്പോഴും ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ സര്‍ക്കാരും എല്‍.ടി.ടി.ഇയും തമ്മിലുണ്ടായിരുന്ന ബന്ധം തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് രാജീവ് ഗാന്ധിയുടെ വധം. സംഘടനയുമായി രാജീവ് ഗാന്ധിക്കും ഇന്ദിരാ ഗാന്ധിക്കും രഹസ്യ ബന്ധമുണ്ടായിരുന്നെന്നും കത്ത് അവകാശപ്പെടുന്നു.

രാജീവ് ഗാന്ധി വധത്തിന്റെ പേരിൽ അന്താരാഷ്ട്ര വേദികളില്‍ വരെ എല്‍ടിടിഇയെ കുറ്റപ്പെടുത്തുന്ന നടപടി അവസാനിപ്പിക്കുമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു. രാജീവ് ഗാന്ധി വധം ഒരു ദുരന്തമാണെന്ന് എല്‍ടിടിഇ മേധാവിയായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ നേരത്തെ അവകാശപ്പെട്ടിരുന്നതായും കത്ത് ചൂണ്ടിക്കാട്ടുന്നുണ്ട്. മുല്ലിവൈക്കലില്‍ 1,50,000 ആളുകള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണെന്നും എല്‍ടിടിഇ പറയുന്നു.

അതേസമയം, എല്‍ടിടിഇയുടെ പേരില്‍ പുറത്തുവന്ന പ്രസ്താവനയെ കുറിച്ച് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കത്തിന്റെ അധികാരികത പരിശോധിച്ച് വരികയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1991 ല്‍ തമിഴ് നാട്ടിലെ ശ്രീ പെരുമ്പുത്തൂരില്‍ തിരഞ്ഞെടുപ്പ പ്രചാണ റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് രാജീവ ഗാന്ധി കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടി സുധേന്ദര്‍രാജ, വി ശ്രീഹരന്‍, റോബര്‍ട്ട് പയസ്, എ ജി പേരറിവാളന്‍, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ 27 വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്.

ശ്രീലങ്കന്‍ സൈന്യത്തിന്റെ ആ ക്രൂരതയ്ക്ക് ഒമ്പത് വര്‍ഷം

ശ്രീലങ്കൻ തമിഴകം കവിഞ്ഞൊഴുകുന്ന രുദ്രമൂർത്തി ചേരന്റെ അന്ത്യവെളിപാടുകള്‍

എന്നെ ദയവായി കൊന്ന് തരണം: രാജീവ് ഗാന്ധി വധക്കേസ് പ്രതി റോബര്‍ട്ട് പയസിന്റെ അപേക്ഷ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍