UPDATES

ന്യൂസ് അപ്ഡേറ്റ്സ്

താരസംഘടനയില്‍ ഭിന്നത? ഇടവേളബാബുനെതിരേ പടയൊരുക്കം

വിഷയത്തില്‍ ശരിയായ നിലപാടെടുത്തിലെങ്കില്‍ സംഘടനയുമായി സഹകരിക്കേണ്ടെന്നാണ് പ്രമുഖ യുവതാരങ്ങളുടെ നിലപാടെന്നും എഎംഎംഎയുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ സംഘടനയ്ക്കുള്ളില്‍ അതൃപ്തി. വിഷയത്തില്‍ ശരിയായ നിലപാടെടുത്തിലെങ്കില്‍ സംഘടനയുമായി സഹകരിക്കേണ്ടെന്നാണ് പ്രമുഖ യുവതാരങ്ങളുടെ നിലപാടെന്നും സംഘടനയോട് അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നു. ദിലീപിന്റെ മടങ്ങി വരവിന് മുന്‍കയ്യെടുത്ത ഇടവേള ബാബുവിനെ സംഘടനയുടെ ചുമതലകളില്‍ നിന്നും നീക്കിയേക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ഇടവേള ബാബുവിന്റെ സംഘടനാ തലപ്പത്തേക്കുള്ള കടന്നു വരവ് പിന്‍വാതിലൂടെയാണെന്നും സംഘടനയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം ഉണ്ടെന്നിരിക്കെയാണ് നീക്കമെന്നാണ് വിവരം. എന്നാല്‍ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇടവേള ബാബുവിനെ നീക്കീയേക്കുമെന്നും താര സംഘടനയുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.

ദിലീപിനെ സംരക്ഷിക്കുന്ന താര സംഘടനയുടെ നിലപാടിനെതിരേ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പരസ്യമായി രംഗത്തുവരികയും, നടിമാര്‍ രാജിവയ്ക്കുകയും ചെയ്തതോടെ സമ്മര്‍ദ്ധത്തിലായ താരസംഘടനാ നേതൃത്വം ചര്‍ച്ചക്ക് തയ്യാറായതും സംഘടനയ്ക്കുള്ളിലെ അതൃപ്തിമുലമാണെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനായി നിലവില്‍ അമേരിക്കയിലുള്ള മോഹന്‍ലാല്‍ തിരിച്ചെത്തിയാല്‍ ചേരുമെന്ന സംഘടന യോഗം കൈക്കൊള്ളുമെന്നുമാണ് വിവരം.

ഇന്നസെന്റിനെയും മുകേഷിനെയും ഗണേഷിനെയും ഒറ്റതിരിച്ച് ആക്ഷേപിയ്ക്കുന്നത് ദുരുദ്ദേശപരമാണെന്ന് സിപിഎം

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍