UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിലീപ് വിഷയത്തില്‍ താര സംഘടനയുടെ തീരുമാനങ്ങള്‍ ശരിയല്ലെന്ന് ലാല്‍; നടിക്കൊപ്പമെന്ന് ഫെഫ്ക

സംവിധായകന്‍ ആഷിഖ് അബുവിനെതിരേ സംഘടന അച്ചടക്ക നടപടിയെടുക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായ നടന്‍ ദീലീപിനെതിരായ താര സഘടനയുടെ നടപടികള്‍ ശരിയായില്ലെന്ന് സംവിധായകന്‍ ലാല്‍. ദിലീപിനെ പുറത്താക്കിയതും ഇപ്പോള്‍ തിരിച്ചെടുക്കാനുമുള്ള തീരുമാനങ്ങള്‍ ധൃതി പിടിച്ചാണെടുത്തതെന്നും ലാല്‍ വ്യക്തമാക്കി. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം ഇടപെട്ട വ്യക്തികളില്‍ ഒരാളായിരുന്നു സംവിധായകനും നിര്‍മാതാവും നടനുമായ ലാല്‍.

അതേസമയം, അക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് മലയാള സിനിമയിലെ ജിവനക്കാരുടെ സംഘടനയായ ഫെഫ്ക വ്യക്തമാക്കി. വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായ പ്രതികരണങ്ങള്‍ നടത്തിയ യുവ സംവിധായകന്‍ ആഷിഖ് അബുവിനെതിരേ സംഘടന അച്ചടക്ക നടപടിയെടുക്കില്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളുടെ പേരില്‍ ആഷിഖ് അബുവിനോട് വിശദീകരണം തേടിയിരുന്നു, എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ആഷിഖ് അബുവിനെതിരേ നടപടിയെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

പൃഥ്വിരാജിനേം ദിലീപിനേം ഇങ്ങനെ വില്‍ക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍