UPDATES

വിപണി/സാമ്പത്തികം

2000, 500 രൂപയുടെ എത്ര നോട്ടുകൾ പുറത്തിറക്കി?; കണക്ക് പുറത്ത് വിടണമെന്ന വിവരാവകാശ കമ്മീഷൻ

ദിവസവും എത്ര നോട്ടുകൾ അച്ചടിക്കുന്നു എന്നത് നിർണായക വിവരമല്ലെന്ന് വിവരാവകാശ കമ്മീഷൻ

2016 ൽ രാജ്യത്ത് നോട്ട് നിരോധനം നടപ്പാക്കിയ ശേഷം പുറത്തിറക്കിയ 2000, 500 നോട്ടുകൾകൾ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ.  2016 നവംബർ എട്ടിനും 30-നുമിടയിൽ റിസർവ് ബാങ്ക് 2000, 500 രൂപാ നോട്ടുകൾ എത്രയെണ്ണം അടിച്ചിറക്കിയെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം. കറൻസി നോട്ടുകൾ അച്ചടിക്കുന്ന റിസർവ് ബാങ്കിന്റെ ഉപസ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രണ്‍ വിവരങ്ങൾ നൽകണമെന്നും സിഐസി ആവശ്യപ്പെടുന്നു. വിവരാവകാശ നിയമപ്രകാരം  ഹരീന്ദർ ധിംഗ്ര എന്നയാൾ സമർപ്പിച്ച  അപേക്ഷയിലാണ് നടപടി.

എന്നാൽ കറൻസി സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുന്നത് രാജ്യത്തിന്റെ സാമ്പത്തിക താൽപര്യത്തിന് വിരദ്ധമാണെന്ന് നേരത്ത റിസർവ് ബാങ്ക് നോട്ട് മുദ്രൺ നേരത്തേ കമ്മിഷനെ അറിയിച്ചിരുന്നു.  വിവരങ്ങൾ പുറത്തുവിടുന്നത് കള്ളനോട്ട് വ്യാപിക്കുന്നതിനും സാമ്പത്തികരംഗം താറുമാറാകാനും കാരണമാകുമെന്നായിരുന്നു വാദം. നോട്ടുക്കൾ അച്ചടിക്കുന്നത് രഹസ്യസ്വഭാവത്തോടെയാണ്. നോട്ടിന്റെ പ്രത്യേകതകൾ, അതിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കൾ, ഓരോ സ്ഥലത്തും നോട്ടുകൾ അച്ചടിച്ച് എത്തിക്കുന്നതിന്റെ ഗതാഗത മാർഗങ്ങൾ എന്നിവയൊന്നും പരസ്യമാക്കാനാവില്ല. രാജ്യസുരക്ഷ, നയതന്ത്രം, സാമ്പത്തിക താത്പര്യം തുടങ്ങിയ കാര്യങ്ങളെ ഇത് ബാധിക്കും. വിവരാവകാശ നിയമത്തിന്റെ എട്ട് (ഒന്ന്)(എ) വകുപ്പുപ്രകാരം നോട്ടുകളെക്കുറിച്ചുള്ള വിവരം നൽകാനാവില്ലെന്നും നോട്ട് മുദ്രൺ അറിയിച്ചു.

എന്നാൽ വാദം വിശദീകരിക്കാൻ അധികൃതർക്കായില്ലെന്ന് ചുണ്ടിക്കാട്ടിയാണ് വിവരാവകാശ കമ്മിഷണർ സുധീർ ഭാർഗവ ഉത്തരവ് നല്‍കിയിരിക്കുന്നത്.  ദിവസവും എത്ര നോട്ടുകൾ അച്ചടിക്കുന്നു എന്നതും ഇതുവെര എത്ര നോട്ടുകൾ ക്രയവിക്രയം നടത്തുന്നുണ്ടെന്നും ഉള്ളത് അത്ര നിർണായക വിവരമൊന്നുമല്ലെന്നും വിലയിരുത്തിയാണ് വിവരാവാകാശ കമ്മിഷന്റെ ഉത്തരവ്.

2016 നവംബർ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയതിന് പകരമായണ്  2000, 500 രൂപാ നോട്ടുകൾ ഇറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍