UPDATES

ട്രെന്‍ഡിങ്ങ്

കെഎസ്ആര്‍ടിസിയിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരെ 30നകം പിരിച്ചുവിടണം: ഹൈക്കോടതി

എം.പാനല്‍ഡ് കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കി പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തിയതിന് പിറകെയാണ് പുതിയ നിർദേശം.

എംപാനൽ കണ്ടക്ടർമാരെ പിരിച്ച് വിട്ടതിന് പിറകെ കെ.എസ്.ആര്‍.ടി.സി.യിലെ 1565 എംപാനല്‍ഡ് ഡ്രൈവര്‍മാരേയും ഉടൻ പിരിച്ചുവിണമെന്ന് ഹൈക്കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. എംപാനല്‍ഡ് ജീവനക്കാരായ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പി.എസ്.എസി റാങ്ക് ലിസ്റ്റിൽ നിന്ന് അടിയന്തിരമായി നിയമനം നടത്തണമെന്നാണ് നിർദേശം. ഏപ്രില്‍ 30-നകം ഉത്തരവ് നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

എംപാനല്‍ഡ് ഡ്രൈവര്‍മാരെ പിരിച്ചുവിട്ട് പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ലിസ്റ്റിലുള്ള ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. എം.പാനല്‍ഡ് കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കി പിഎസ് സി ലിസ്റ്റിൽ നിന്നും നിയമനം നടത്തിയതിന് പിറകെയാണ് പുതിയ നിർദേശം.

അതേസമയം, ഉത്തരവ് അടിയന്തിരമായി നടപ്പാക്കണമെന്ന നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന. നിയമ നടപടികളുമായി മുന്നോട്ടു പോവുമെന്നായിരുന്നു ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. ഹൈക്കോടതിയുടെ ഉത്തരവിനെതിരേ എംപാനല്‍ഡ് സമരസമിതി രംഗത്തെത്തി. ഉത്തരവ് കെ.എസ്.ആര്‍.ടി.സിയെ വന്‍നഷ്ടത്തിലേക്ക് നയിക്കുമെന്ന് സമരസമിതി നേതാവ് ദിനേശ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാരിന്റെ കഴിവുകേടാണ് കെ.എസ്.ആര്‍.ടി.സിയെ ഈ നിലയിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാൽ നേരത്തെ എംപാൽ‌ഡ് കണ്ടക്ടർമാരെ പിരിച്ച് വിടണമെന്ന ഉത്തരവ് വൈകിപ്പിച്ച എസ്ആര്‍ടിസിക്കെതിരെ കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരിരുന്നു. നിയമനം നടത്താൻ അന്ത്യശാസനം നല്‍കിയതോടെയായിരുന്നു മുന്നു ദിവസം കൊണ്ട് നിയമനം പൂർത്തിയാക്കാൻ‌ കെഎസ്ആര്‍ടിസി തയ്യാറായത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍