UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദിവ്യ എസ് അയ്യര്‍ നിയമവിരുദ്ധമായി പതിച്ചുനൽകിയ പുറം പോക്ക് ഭൂമിയിൽ സര്‍ക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ നിർമിക്കും

2017ല്‍ വര്‍ക്കല തഹസില്‍ദാര്‍ പുറമ്പോക്കാണെന്ന് കണ്ടെത്തി ഏറ്റെടുത്ത ഈ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സബ് കളക്ടറായിരിക്കെ ദിവ്യ ഈ ഇടപെടുന്നത്.

സ്വകാര്യവ്യക്തി വര്‍ഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് പൊലീസ് സ്‌റ്റേഷന്‍ നിർമിക്കാൻ സര്‍ക്കാര്‍ ഉത്തരവ്. സബ് കലക്ടറായിരിക്കെ ദിവ്യ എസ് അയ്യര്‍ ഐഎഎസ് നിയമവിരുദ്ധമായി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകിയ 27 സെന്റ് സ്ഥലമാണ് അയിരൂര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിന് നല്‍കുകയെന്ന് ന്യൂസ് 18 റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

വര്‍ക്കല അയിരൂരില്‍ വില്ലിക്കടവ് പാരിപ്പള്ളി-വര്‍ക്കല സംസ്ഥാനപാതയോട് ചേര്‍ന്നുള്ള 27 സെന്റ് സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് റവന്യൂ അധികൃതര്‍ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ഭുമി അയിരൂര്‍ പുന്നവിള വീട്ടില്‍ എം ലിജിക്ക്, ദിവ്യ എസ് അയ്യര്‍ പതിച്ചു കൊടുക്കുകയായിരുന്നു. എന്നാൽ ഭുമി ലഭിച്ച എം ലിജിക്ക് ദിവ്യ അയ്യരുടെ ഭർത്താവും എംഎൽഎയുമായ കെ എസ് ശബരീനാഥന്റെ അടുപ്പക്കാരനായ ലിജി കോൺഗ്രസ് അനുഭാവിയാണെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.

2017ല്‍ വര്‍ക്കല തഹസില്‍ദാര്‍ പുറമ്പോക്കാണെന്ന് കണ്ടെത്തി ഏറ്റെടുത്ത ഈ ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സബ് കളക്ടറായിരിക്കെ ദിവ്യ ഈ ഇടപെടുന്നത്. ലിജി നല്‍കിയ അപേക്ഷയില്‍ വര്‍ക്കല ഭൂരേഖ തഹസില്‍ദാരാണ് അപ്പീല്‍ പ്രതി. എന്നാല്‍, പ്രതിയെപ്പോലും തെളിവെടുപ്പ് അറിയിക്കാതെയായിരുന്നു ദിവ്യയുടെ തെളിവെടുപ്പ്. പരാതിക്കാരി ലിജിയും ബന്ധപ്പെട്ടവരുമാണ് തെളിവുനല്‍കാന്‍ ഹാജരായത്. സര്‍ക്കാര്‍ രേഖകള്‍ പരിശോധിക്കാതെ, ലിജിയുടെ വാദം മാത്രം മുഖവിലയ്‌ക്കെടുത്ത് ഏകപക്ഷീയമായി ദിവ്യ ഭൂമി പതിച്ചുകൊടുക്കുകയായിരുന്നു ആരോപണം.

സംഭവം വിവാദമായതോടെ ദിവ്യയെ സബ് കലക്ടര്‍ സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി.സ്ഥാനത്തുനിന്നു മാറ്റി ഭൂമി കൈമാറ്റം സ്‌റ്റേ ചെയ്തിരുന്നു. ഇതിന് പിറകെ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ് നടത്തിയ കലക്ടര്‍ ഭൂമി അളക്കാന്‍ സര്‍വേ സൂപ്രണ്ടിനെ നിയോഗിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലിജിയുടെ അവകാശവാദം തള്ളുകയും ഭൂമി ഏറ്റെടുക്കയും ചെയ്തതിന് പിറകെ സര്‍ക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍