UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജരേഖ ചമയ്ക്കല്‍: പികെ ഫിറോസിനെതിരെ അന്വേഷണം

മുഖ്യമന്ത്രിക്കും സ്പീക്കർക്കും ജയിംസ് മാത്യു എംഎൽഎ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

തന്റെ പേരിൽ വ്യാജ രേഖ ചമയ്ച്ചെന്ന ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിൽ യുത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെതിരെ ആന്വേഷണം. ബന്ധു നിയമനത്തിനെതിരെ ജയിംസ് മാത്യു എംഎൽഎ മന്ത്രിക്കെതിരെ എഴുതിയ കത്തെന്ന്ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കത്ത് പുറത്ത് വിട്ട സംഭവത്തിലാണ് നടപടി. മുഖ്യമന്ത്രിക്കും സ്പീക്കർക്കും ജയിംസ് മാത്യു എംഎൽഎ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു.

തദ്ദേശവകുപ്പ് മന്ത്രി കെടി ജലീലിന് താന്‍ നല്‍കിയ കത്തിലെ ഒരു പേജ് പി.കെ. ഫിറോസ് വ്യാജമായി നിര്‍മ്മിച്ചു എന്നാണ് ജയിംസ് മാത്യു എംഎൽഎയുടെ പരാതി. ഈ വ്യാജകത്ത് ഉയര്‍ത്തിക്കാട്ടിയാണ് ഫിറോസ് വാര്‍ത്താ സമ്മേളനം നടത്തിയതെന്നും ജയിംസ് മാത്യു ആരോപിച്ചിരുന്നു.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരപുത്രൻ ഡി എസ് നീലകണ്ഠന് ഇൻഫർമേഷൻ കേരള മിഷനിൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നൽകിയതിനെതിരെ ജയിംസ് മാത്യു എംഎൽഎ തദ്ദേശവകുപ്പ് മന്ത്രിക്ക് കത്ത് സമർപ്പിച്ചെന്നായിരുന്നു ഫിറോസിന്റെ ആരോപണം. എന്നാൽ കെഐഎമ്മിൽ ധനകാര്യ വകുപ്പിന്‍റെ അനുമതിയില്ലാതെ ഡയറക്ടർ നടത്തിയ നിയമനങ്ങൾ ചൂണ്ടി കാട്ടി താൻ നൽകിയ 9 പേജുള്ളകത്തിൽ ആരുടെയും പേരുണ്ടായിരുന്നില്ലെന്നാണ് എംഎൽഎയുടെ നിലപാട്. സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയിൽ കാര്യങ്ങൾ കൊണ്ടുവന്നത്. ഇതിലെ ഒരുപേജിൽ ഫിറോസ് കൃത്രിമം നടത്തിയെന്നം എംഎൽഎ പറയുന്നു. തന്‍റെ കത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും ജയിംസ് മാത്യു ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, പാർട്ടി നേതൃത്വത്തിന്‍റെ സമ്മർദ്ദം മൂലമാണിപ്പോൾ ജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്ന് പി കെ ഫിറോസ് തിരിച്ചടിച്ചു. താൻ കത്തിൽ കൃത്രിമം കാട്ടിയിട്ടില്ലെന്ന് പ്രതികരിച്ച പി കെ ഫിറോസ് ധൈര്യമുണ്ടെങ്കിൽ തദ്ദേശവകുപ്പ് മന്ത്രിക്ക് നൽകിയ കത്ത് പൂർണമായി ജയിംസ് മാത്യു പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍