UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇടുക്കിയില്‍ തെരുവു നായ വീട്ടമ്മയുടെ ചുണ്ട് കടിച്ചെടുത്തു

ചെമ്പകപ്പാറ തൈപ്പന്‍പറമ്പില്‍ മോളിക്കാണ്(49) നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ക്ക് പുറമേ നാലോളം പേര്‍ക്കും ഇതേ നായയുടെ ആക്രമണിത്തില്‍ പരിക്കേറ്റു.

ഇടുക്കി കട്ടപ്പനയില്‍ വീട്ടമ്മയുടെ ചുണ്ട് തെരുവുനായ കടിച്ചെടുത്തു. ചെമ്പകപ്പാറ തൈപ്പന്‍പറമ്പില്‍ മോളിക്കാണ്(49) നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇവര്‍ക്ക് പുറമേ നാലോളം പേര്‍ക്കും ഇതേ നായയുടെ ആക്രമണിത്തില്‍ പരിക്കേറ്റു. ശനിയാഴ്ച രാവിലെ ആറുമണിയോടെയാണു സംഭവം. ചെമ്പകപ്പാറ കല്‍പ്പകശ്ശേരി ഷാജി(50), പരിന്തിരിക്കല്‍ കുഞ്ഞുമോന്‍(58), വത്സമ്മ പരിന്തിരിക്കല്‍ (55) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവര്‍.

കല്‍പ്പകശ്ശേരി ഷാജിയാണ് ആദ്യം നായയുടെ ആക്രമണത്തിനിരയായത്. നായയുടെ മുഖത്ത് തുണിയിട്ട് മറച്ചാണ് ഷാജി കൂടുതല്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. ശേഷം ഒരു കിലോമീറ്റര്‍ അപ്പുറത്തുള്ള പരിന്തിരിക്കല്‍ കുഞ്ഞുമോന്റെ വീട്ടിലെത്തി കുഞ്ഞുമോനെയും ഭാര്യ എത്സമ്മയെയും ആക്രമിക്കുകയായിരുന്നു. ഇതിനു ശേഷമാണ് മോളിയെ ആക്രമിച്ചത്. മൂഖത്ത് കടിയേറ്റ മോളിയുടെ കീഴ്ച്ചുണ്ടിന്റെ ഒരു ഭാഗം നായ കടിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഇടുക്കി ജില്ലാ ആശിപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമകാരിയായ നായയെ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു. നായക്ക് പേ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍