UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിപ്രായ സർവേകളെ വിശ്വസിക്കേണ്ടതില്ല; വോട്ടിങ്ങ് മെഷീനുകളെ സൂക്ഷിക്കുക: പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ തളരരുതെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രവർത്തകരുടെ ആത്മ വിശ്വാസം കെട്ടടങ്ങരുത്. വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണമെന്നും പ്രവര്‍ത്തകരോട് പ്രിയങ്ക ഗാന്ധി ഓർമ്മിപ്പിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായി പുറത്തുവിട്ട ശബ്ദ സന്ദേശത്തിലാണ് ജനറല്‍ സെക്രട്ടറി ഇക്കാര്യം ഓര്‍മിപ്പിച്ചത്.

പ്രിയപ്പെട്ട സഹോദരി സഹോദരൻമാരെ, പ്രവർത്തകരെ നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഇത്തരം എക്‌സിറ്റ് പോളുകള്‍ ശ്രമിക്കുന്നത്. ഈ റിപ്പോർട്ടുകളിൽ ഒരു തരത്തിലും നിരാശരാകരുത്. ഇത്തരം പ്രവചനങ്ങളുടെ ഇരകളാകരുത് പ്രവർത്തകർ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ കാര്യത്തില്ലായിരിക്കണം കൂടുതല്‍ ശ്രദ്ധ. വേണം. ഫലപ്രഖ്യാപന ദിവസവും കൂടുതല്‍ കരുതല്‍ വേണം. നിങ്ങളുടെ അധ്വാനത്തിന് ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളില്‍ തിരിമറി നടക്കുന്നതായി വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയുടെ നിർദേശം. സ്ട്രോങ്ങ് റൂമുകൾ കേന്ദ്രീകരിച്ച് ഇവിഎമ്മുകളിൽ തിരിമറി നടക്കുന്നതായി മര്‍സാപുരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലളിതേഷ് ത്രിപാഠി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എന്‍ഡിഎ വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രിയങ്കയുടെ പ്രതികരണം ശ്രദ്ധേയമാവുന്നത്.

‘പുറത്തു നിന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുവരുന്നു’; തിരിമറി നടത്താന്‍ ശ്രമമെന്നാരോപിച്ച് ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും സംഘര്‍ഷം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍