UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനുപ്രിയക്ക് ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്നില്ല; നല്ല മനസ്സിനെ സൈക്കിള്‍ തേടിയെത്തി

കുട്ടിയുടെ നല്ലമനസിലെ അഭിനന്ദിച്ച ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം മുഞ്ചാല്‍ ഇനിയങ്ങോട്ട് ആഘോഷിക്കുന്ന എല്ലാ ജന്മദിനത്തിനും ഓരോ പുതിയ സൈക്കിള്‍ കമ്പനി നല്‍കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

പ്രളയ ദുരിതം നേരിടുന്ന കേരളത്തിന് സഹായമായി തന്റെ ചെറിയ സമ്പാദ്യം നീക്കിവച്ച ആറു
വയസുകാരിക്ക് ഹീറോ വാഗ്ദാനം ചെയ്ത സൈക്കിള്‍ ലഭിച്ചു. ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച പണം കേരളത്തിന്റെ ദുരിതമകറ്റാന്‍ നല്‍കിയ രണ്ടാം ക്ലാസുകാരിയായ അനുപ്രിയക്കാണ് പുതിയ സൈക്കിള്‍ ലഭിച്ചത്.

ഒക്ടോബര്‍ 16ാന് ജന്മ ദിനം, അനുപ്രിയക്ക് സമ്മാനം നല്‍കാന്‍ അത്രയും കാലം കാത്തിരിക്കാന്‍ പക്ഷേ ഹീറോ സൈക്കിള്‍സ് തയ്യാറാല്ലായിരുന്നു. ഇതോടെയാണ് ഇന്നലെ തന്നെ അനുപ്രിയയെ തേടി പുതിയ സൈക്കിള്‍ എത്തിയത്. കുട്ടിയുടെ നല്ലമനസിലെ അഭിനന്ദിച്ച ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം മുഞ്ചാല്‍ ഇനിയങ്ങോട്ട് ആഘോഷിക്കുന്ന എല്ലാ ജന്മദിനത്തിനും ഓരോ പുതിയ സൈക്കിള്‍ കമ്പനി നല്‍കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.

ചെന്നൈ വില്ലുപുരം ശിവറാം നഗറില്‍ താമസിക്കുന്ന അനുപ്രിയ ആണ് പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി കൂട്ടിവച്ച 8,846 രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയത്.

സൈക്കിൾ വാങ്ങാൻ ചേർത്തു വെച്ച പണം കേരളത്തിനു നൽകിയ അനുപ്രിയക്ക് ഹീറോ സൈക്കിൾ നൽകും

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍