UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: സാവകാശ ഹർജിയെ കുറിച്ചായിരുന്നു സുപ്രീം കോടതിയിൽ വാദിക്കേണ്ടത്; ബോർഡിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് അറിയില്ല: എ പത്മകുമാര്‍

വിഷയത്തിൽ ദേവസ്വം കമ്മീഷണറിൽ നിന്നും വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി.

യുവതീപ്രവേശത്തിൽ സാവകാശ ഹർജി സുപ്രീം കോടതിയില്‍ സമർപ്പിച്ച സാവകാശ ഹർജിയിൽ നിന്നും വ്യത്യസ്ഥമായി വിധിയെ അനുസൂലിച്ച ദേവസ്വം ബോർഡ് അഭിഭാഷകന്റെ നിലപാടിനെ കുറിച്ച് അറിയില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ. വിഷയത്തിൽ ദേവസ്വം കമ്മീഷണറിൽ നിന്നും വിശദീകരണം തേടിയതായും അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഉന്നയിക്കേണ്ടത്  സാവകാശ ഹർജിയെ കുറിച്ചായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇതിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പത്മകുമാർ പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

സ്ത്രീപുരുഷ, പ്രായഭേദമന്യേ ആരാധനാസ്ഥലത്ത് പ്രവേശിക്കാൻ അവകാശം നൽകുന്നതാണു ഭരണഘടനാപരമായ മതസ്വാതന്ത്ര്യമെന്ന വാദമായിരുന്നു ഇന്നലെ ദേവസ്വം ബോർഡ് സ്വീകരിച്ചത്. ശബരിമല യുവതീപ്രവേശ വിധി പുനഃപരിശോധിക്കാൻ പാടില്ലെന്നും സുപ്രീം കോടതിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കുകയായിരുന്നു.

ബോർഡിന്റെ നിലപാട് മാറ്റത്തെക്കുറിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്ര സംശയവും പ്രകടിപ്പിച്ചിരുന്നു. എന്താണ് നിലപാട് മാറ്റത്തിന് കാരണനമെന്നായിരുന്നു ജസ്റ്റിസ് ആരാഞ്ഞത്. വിധിക്ക് ശേഷം നിലപാട് മാറിയെന്നായിരുന്നു ഇതിന് അഭിഭാഷകന്റെ മറുപടി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍