UPDATES

65ഉം 71ഉം ആവര്‍ത്തിക്കരുത്, ആവര്‍ത്തിച്ചാല്‍ പിന്നെ പാക് അധീന കാശ്മീര്‍ എന്താകും എന്ന് നോക്കിക്കോളൂ: പാകിസ്താനോട് രാജ്‌നാഥ് സിംഗ്

പാകിസ്താന്‍ അവരുടെ നാട്ടില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂലം കൂടുതല്‍ ശിഥിലീകരിക്കുന്ന അവസ്ഥയിലാണ് എന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

1965ലേയും 1971ലേയും തെറ്റുകള്‍ (യുദ്ധങ്ങള്‍) ആവര്‍ത്തിക്കരുത് എന്ന് പാകിസ്താനോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. പാകിസ്താന്‍ അവരുടെ നാട്ടില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ മൂലം കൂടുതല്‍ ശിഥിലീകരിക്കുന്ന അവസ്ഥയിലാണ് എന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു. 1965ലേയും 1971ലേയും തെറ്റുകള്‍ ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ പിന്നെ പാക് അധീന കാശ്മീരിന്റെ കാര്യം എന്താകും എന്ന് മാത്രം അവര്‍ ആലോചിച്ചാല്‍ മതി – രാജ്‌നാഥ് സിംഗ് പാകിസ്താന് മുന്നറിയിപ്പ് നല്‍കി. പാറ്റ്‌നയില്‍ ബിജെപിയുടെ ജന്‍ ജാഗരണ്‍ സഭയില്‍ പ്രസംഗിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.

ബലോചുകള്‍ക്കും പഷ്തൂണുകള്‍ക്കും മറ്റും നേരെ വലിയ തോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്താന്‍ കാണിക്കുന്നത്. ഇത് അവര്‍ തുടരുകയാണെങ്കില്‍ പാകിസ്താന്‍ വിഭജിക്കപ്പെടുന്നത് തടയാന്‍ ഒരു ശക്തിക്കും കഴിയില്ല. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചയില്ല.

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് നിര്‍ത്താതെ പാകിസ്താനുമായി ചര്‍ച്ചയില്ല. ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്ന് പാകിസ്താന്‍ അംഗീകരിച്ചേ മതിയാകൂ. പാക് അധീന കാശ്മീരിനെക്കുറിച്ച് മാത്രം ചര്‍ച്ചയാകാം. നാലില്‍ മൂന്ന് കാശ്മീരികളും ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനെ അനുകൂലിക്കുന്നുണ്ട് എന്ന് രാജ്‌നാഥ് സിംഗ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍