UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യ എന്ന് വിചാരിക്കണ്ട: ബിജെപിയോട് സ്റ്റാലിന്‍

ഡിഎംകയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദയനീയ പ്രകടനവുമായി തകര്‍ന്നുപോയതിന്റെ നിരാശയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോളാണ് സ്റ്റാലിന്റെ പ്രസ്താവന.

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യ എന്ന് വിചാരിക്കണ്ട എന്ന് ബിജെപിയോട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഹിന്ദി സംസ്ഥാനങ്ങള്‍ ഇന്ത്യയെ നിയന്ത്രിച്ചിരുന്ന കാലം കഴിഞ്ഞതായും സ്റ്റാലിന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്ന 38ല്‍ 37 സീറ്റും സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യം നേടിയിരുന്നു. എഐഎഡിഎംകെ – ബിജെപി സഖ്യത്തിന് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്. ബിജെപിക്ക് ഒരു സീറ്റും കിട്ടിയില്ല. സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായക പങ്കുള്ള ക്രിയാത്മക രാഷ്ട്രീയമാണ് ഭാവിയുടേത്. കേന്ദ്രത്തിലെ ഒരു സര്‍ക്കാരിനും സംസ്ഥാനങ്ങളെ അവഗണിക്കാനാവില്ല.

ഡിഎംകയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ദയനീയ പ്രകടനവുമായി തകര്‍ന്നുപോയതിന്റെ നിരാശയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ നില്‍ക്കുമ്പോളാണ് സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ഒമ്പതില്‍ എട്ട് സീറ്റിലും ജയിച്ച കോണ്‍ഗ്രസ് 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും നേടാനാകാതെ തുടച്ചുനീക്കപ്പെട്ടു. കോണ്‍ഗ്രസിന് ഭൂരിപക്ഷം നേടി ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ പ്രകടനപത്രികയില്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമായിരുന്നു എന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ കരുതുന്നു. ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ഏറ്റുമുട്ടേണ്ട നിലയാണ് വീണ്ടും ഡിഎംകെയ്ക്ക്.

22 നിയമസഭ സീറ്റുകളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ 13 ഇടങ്ങളില്‍ ഡിഎംകെയും ഒമ്പതില്‍ എഐഎഡിഎംകെയുമാണ് ജയിച്ചത്. 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റ്. ഇപ്പോള്‍ ഒമ്പത് സീറ്റ് കൂടി നേടിയതോടെ സര്‍ക്കാര്‍ ഭൂരിപക്ഷമുറപ്പിച്ചു. 123 സീറ്റായി. എഐഎഡിഎംകെയെ മൂന്ന് സീറ്റില്‍ തളച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ വീഴുമായിരുന്നു. 89 സീറ്റാണ് 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് കിട്ടിയിരുന്നത്. സഖ്യകക്ഷികളായ കോണ്‍ഗ്രസിന് ഏഴും മുസ്ലീം ലീഗിന് ഒന്നും. ഇപ്പോള്‍ ഡിഎംകെയുടെ സീറ്റ് 102 ആയി ഉയര്‍ന്നു. യുപിഎയ്ക്ക് മൊത്തം 110 അംഗങ്ങളുടെ പിന്തുണ. എന്നാല്‍ എംഎല്‍എമാരെ സ്വാധീനിച്ച് അണ്ണാ ഡിഎംകെ സര്‍ക്കാരിനെ വീഴ്ത്താനില്ലെന്നും 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്താമെന്നുമാണ് സ്റ്റാലിന്റെ നിലപാട്.

രാഹുല്‍ ഗാന്ധിയുടെ രാജി കൊണ്ട് കോണ്‍ഗ്രസ് രക്ഷപെടുമോ? വേണ്ടത് തമിഴ്നാട് മോഡല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍