UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊടിയരിയില്‍ മായം; ഡബിള്‍ ഹോഴ്‌സിനെതിരേ നടപടിക്ക് നിര്‍ദേശം

അരി പൊടിച്ച ശേഷം തവിട് ചേര്‍ത്തതാണെന്നും, കമ്പനി അവകാശപ്പെട്ട ഗുണമേന്‍മ ഉല്‍പ്പന്നത്തിനില്ലെന്നും ലാബ് റിപോര്‍ട്ട് ലഭിച്ചതൊടെയാണ് നടപടി

ഡബിള്‍ ഹോഴ്‌സ് കമ്പനിയുടെ മട്ട പൊടിയരിയില്‍ തവിടു ചേര്‍ത്തതായി കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇവ വിപണിയില്‍ നിന്നും പിന്‍വലിക്കാനും കമ്പനിക്കെതിരേ നടപടി സ്വീകരിക്കാനും ഉത്തരവ്. അരിയില്‍ മായം ചേര്‍ക്കുന്നതിനെ കുറിച്ച് ഒരു വീട്ടമ്മ സാഹൂഹികമാധ്യമങ്ങളില്‍ പങ്കു വച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. അരി പൊടിച്ച ശേഷം തവിട് ചേര്‍ത്തതാണെന്നും, കമ്പനി അവകാശപ്പെട്ട ഗുണമേന്‍മ ഉല്‍പ്പന്നത്തിനില്ലെന്നും ലാബ് റിപോര്‍ട്ട് ലഭിച്ചതൊടെയാണ് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം ഉത്തരവിട്ടത്. മായം കണ്ടെത്തിയ സാഹചര്യത്തില്‍ പൊതുവിപണിയിലെ എല്ലാ ബ്രാന്‍ഡ് അരികളുടെയും സാംപിളുകള്‍ പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് തീരുമാനിച്ചു.

എന്നാല്‍ മട്ടപൊടിയരിയില്‍ കൃത്രിമം നടത്തിയിട്ടില്ലെന്ന് ഡബിള്‍ ഹോഴ്‌സ് അധികൃതര്‍ പ്രതികരിച്ചു. യുറോപ്പ് , അമേരിക്ക തുടങ്ങി മുപ്പതോളം നിരവധി വിധേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നമാണ് ഇതെന്നും, കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്നതെന്നും അധികൃതര്‍ ആറിയിച്ചു.

EXPLAINER: കഴുകിയാലും വേവിച്ചാലും പോവാത്ത ഫോര്‍മാലിന്‍; രാസ മീനുകളെ എങ്ങനെ തിരിച്ചറിയാം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍