UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യാത്ര മാറ്റിവെക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കഫീല്‍ ഖാനോട് ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്

എയിംസില്‍ നിന്നുള്ള സംഘം നിപ ബാധിത മേഖലയിലെത്തിയിട്ടുണ്ടെന്നും താല്‍ക്കാലം താങ്കളുടെ സേവനത്തിന്റെ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതെന്ന് ഖാന്‍ പറഞ്ഞതായാണ് റിപോര്‍ട്ട്

നിപ വൈറസ് ബാധിത മേഖലകളില്‍ സന്നദ്ധ സേവനത്തിന് തയ്യാറായ ഡോ. കഫീല്‍ ഖാനോട് യാത്രമാറ്റിവയ്ക്കാന്‍ കേരളം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിയാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ന് രാവിലെ ലഖ്‌നൗവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെയാണ് അറിയിപ്പ് ലഭിച്ചതെന്നും കഫീല്‍ഖാന്‍ പ്രതികരിച്ചതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. യാത്രക്കായി ബുക്ക് ചെയത വിമാനടിക്കറ്റിന്റെ പകര്‍പ്പടക്കമാണ് മനോരമ ഓണ്‍ലൈന്‍ ഇംഗ്ലീഷ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

എയിംസില്‍ നിന്നുള്ള സംഘം നിപ ബാധിത മേഖലയിലെത്തിയിട്ടുണ്ടെന്നും താല്‍ക്കാലം താങ്കളുടെ സേവനത്തിന്റെ ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതെന്ന് ഖാന്‍ പറഞ്ഞതായി മനോരമ റിപോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലാണോ നടപടിക്ക് പിന്നിലെന്ന ചോദ്യത്തിന് മറുപടി ഉണ്ടായില്ലെന്നും റിപോര്‍ട്ട് പറയുന്നു.

ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ഡോക്ടടര്‍ എന്ന നിലയിലും, കൃത്യവിലോപത്തിന് നടപടി നേരിടുന്നതിനാലും സംസ്ഥാനത്തിന് പുറത്തു സേവനം അനുഷ്ടിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന ഖൊരഖ്പൂര്‍ ബി അര്‍ഡി മെഡിക്കല്‍ കോളജ് അധികൃതര്‍ കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു. ഇതിന് പിറകെയാണ് കേരള സര്‍ക്കാരിന്റെ നിലപാടിലെ മലക്കം മറിച്ചില്‍ സംബന്ധിച്ച റിപോര്‍ട്ടുവന്നതെന്നും ശ്രദ്ധേയമാണ്.

എന്നാല്‍ വാര്‍ത്തയോട് ഇതുവരെ മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല. നിപ ബാധിത മേഖലയില്‍ സന്നദ്ധ സേവനത്തിന് തയ്യാറാണെന്ന കഫീല്‍ഖാന്റെ നിര്‍ദേശം മുഖ്യമന്ത്രി സ്വാഗതം ചെയ്തതോടെയാണ് കഫീല്‍ ഖാന്റെ കേരളാ സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്.

ജീവന് വില പറയുന്ന ബേബി മെമ്മോറിയലുകാര്‍ക്ക് മനസിലാകില്ല ഈ കഫീല്‍ ഖാന്‍മാരുടെ ‘ഉറക്കം കെടല്‍’

കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം: വര്‍ഗ്ഗീയ വിഷം ചീറ്റുന്ന കമന്റുമായി ഡോക്ടര്‍

യോഗിയുടെ പ്രതികാരം? നിപ മേഖലയില്‍ സേവനം ചെയ്യാനുള്ള കഫീല്‍ഖാന്റെ സന്നദ്ധതയ്ക്ക് യുപി സര്‍ക്കാരിന്റെ പാര

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍