UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് പറക്കുന്ന ഡ്രോണിനെ തേടി ‘ഓപ്പറേഷന്‍ ഉഡാന്‍’; പോലീസ് അന്വേഷണം തുടങ്ങി

കഴിഞ്ഞ ദിവസം കോവളം ഭാഗത്ത് ‘അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ പൊലീസ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

പോലീസ് ആസ്ഥാനത്തിന് മുകളില്‍ ഡ്രോണ്‍ പറന്ന സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ‘ഓപ്പറേഷന്‍ ഉഡാന്‍’ എന്ന പേരിലാണ് നടപടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തിന്റെ സുപ്രധാന മേഖലകളിൽ പല ഭാഗത്തും സംശയാസ്പദമായി ഡ്രോണുകൾ കാണപ്പെട്ട പറയുന്ന സംഭവവും പോലീസ് അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

അന്വേഷണത്തിനായി വ്യോമസേന, ഐഎസ്ആർഒ എന്നിവിടങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ സേവനവും പോലീസ് തേടിയിട്ടുണ്ട്. പോലീസിന്റെ വിവിധ ഏജൻസികളും ‘ഓപ്പറേഷന്‍ ഉഡാന്റെ ഭാഗമാവും. എന്നാൽ കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട ഡ്രോണ്‍ കളിപ്പാട്ടമായിരിക്കാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതിനാൽ തന്നെ ഡ്രോണ്‍ കാണപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം കോവളം ഭാഗത്ത് ‘അജ്ഞാത ഡ്രോണ്‍’ പറത്തിയവരെ പൊലീസ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. റെയില്‍വേ പാതാ വികസനവുമായി ബന്ധപ്പെട്ട് സര്‍വേ നടത്തുന്ന കമ്പനിയുടെ ഡ്രോണ്‍ നിയന്ത്രണം വിട്ട് കോവളം ഭാഗത്തെത്തിയതായാണ് അന്വേഷണത്തില്‍ വ്യക്തമായത്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പറക്കാന്‍ ശേഷിയുള്ള ഡ്രോണ്‍, ജീവനക്കാര്‍ കാറിലിരുന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കോവളം ഭാഗത്തേക്ക് പറക്കുയായിരുന്നു. റെയില്‍വേയ്ക്കുവേണ്ടി സര്‍വേ നടത്തുന്ന മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ട്രോണ്‍ സൊല്യൂഷന്‍ കമ്പനിയുടേതാണ് ഡ്രോണ്‍ എന്നാണ് വിവരം. ഇതോടെ കമ്പനി ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍