UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വയോധികയുടെ സീറ്റില്‍ സഹയാത്രികന്‍ മൂത്രമൊഴിച്ചു; വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി

പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എയര്‍ ഇന്ത്യ വിമാനത്തില്‍ വനിതാ യാത്രികയുടെ ഇരിപ്പിടത്തില്‍ മദ്യലഹരിയില്‍ സഹയാത്രികള്‍ മുത്രമൊഴിച്ചു. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. അത്താഴത്തിനു ശേഷം സ്ത്രീയുടെ സീറ്റിനടുത്തെത്തിയ സഹയാത്രികന്‍ വയോധികയുടെ സീറ്റിലേക്ക് മുത്രമൊഴിക്കുകയായിരുന്നെന്നാണ് ആരോപണം. തനിച്ച് യാത്രചെയ്ത തന്റെ അമ്മക്ക് നേരിട്ട ദുരനുഭവം മകള്‍ ഇന്ദ്രാണി ഘോഷ് ട്വിറ്ററില്‍ കുറിച്ചതോടെയാണ് പുറത്തറിയുന്നത്. ഓഗസ്റ്റ് 30നായിരുന്നു സംഭവം.

ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന തന്റെ അമ്മയെ സംഭവ ശേഷം മാത്രമാണ് മദ്യപാനിയായ സഹയാത്രികന് അടുത്ത് നിന്ന് മാറ്റിയതെന്നും യുവതി ആരോപിക്കുന്നു.

സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഡിജിസിഎയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഡല്‍ഹിയിലെത്തി കണക്ഷന്‍ വിമാനത്തിനായി ഡല്‍ഹിയില്‍ കാത്തിരുന്ന മാതാവിന് മുന്നിലുടെ ആരോപണ വിധേയനായ വ്യക്തി കടന്നു പോയെന്നും, അധികൃതര്‍ നടപടിയെടുത്തില്ലെന്നും മകള്‍ ഇന്ദ്രാണി ഘോഷ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍