UPDATES

പ്രവാസം

ദുബായ് ബസപകടം: ഒമാനി ഡ്രൈവർക്ക് എഴ് വർഷം തടവ്, 6.3 കോടി രൂപ ബ്ലഡ് മണി നൽകണം; വിധി അപകടം നടന്ന് ഒരു മാസം പിന്നിടുമ്പോള്‍

ഏഴ് വര്‍ഷം ജയില്‍ ശിക്ഷക്ക് പുറമെ മരിച്ച ഒരോ വ്യക്തിക്കം രണ്ട് ലക്ഷം ദിർ‌ഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

ചെറിയ പെരുന്നാളിന് പിറ്റേന്ന് ദുബായിലുണ്ടായ ബസ്  അപകടത്തിൽ 17 പേർ മരിച്ച സംഭവത്തിൽ ഒമാനി പൗരനായ ഡ്രൈവർ കുറ്റക്കാരനെന്ന് കോടതി. ഡ്രൈവർ ഏഴ് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിന്  പുറമെ മരിച്ച ഒരോ വ്യക്തിക്കം രണ്ട് ലക്ഷം ദിർ‌ഹം നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. ഇതോടെ എകദേശം 17 പേരുടെ കുടുംബത്തിനായ ഏകദേശം 6.3 കോടി ഇന്ത്യൻ രൂപയോളം ബ്ലഡ് മണി ഇനത്തിൽ ഡ്രൈവർ നൽ‌കേണ്ടിവരും. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തവിൽ വ്യക്തമാക്കുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് വിലയിരുത്തിയാണ് വിധി.

അതേസമയം, തന്റെ പിഴവാണെന്ന് അപകടത്തിന് ഇടയാക്കിയതെന്ന് ഡ്രൈവര്‍ നേരത്തെ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 53കാരനായ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാൽ ശാസ്ത്രീയമായല്ല റോഡിൽ ബാരിക്കേഡ് സ്ഥാപിച്ചതെന്ന് നേരത്തെ കോടതി നിരീക്ഷിച്ചു.

ഉയരമുള്ള വാഹനങ്ങൾക്ക് പ്രവേശനമില്ലെന്ന് മുന്നറിയിപ്പ് ബോർഡും റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് മതിയായ അകലത്തിൽ അല്ലായിരുന്നെന്നുമായരുന്നു കണ്ടെത്തൽ. ജിസിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ റോഡില്‍ സ്ഥാപിച്ച സ്റ്റീല്‍ തൂണാണ് അപകടം വരുത്തിവെച്ചതെന്ന് ഡ്രൈവറുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ വാദിച്ചിരുന്നു. എന്നാൽ കേസില്‍ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി വ്യാഴാഴ്ച രാവിലെ ശിക്ഷ വിധിക്കുകയായിരുന്നു.

ജൂണ്‍ ആറിന് നടന്ന അപടകടത്തിൽ ഒരുമാസവും നാലു ദിവസവും മാത്രവും പിന്നിടുമ്പോഴ്‍ കേസിൽ വിധി വന്നിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഒമാനി പൗരനെതിരായ കേസ് ദുബായ് ട്രാഫിക് പ്രോസിക്യൂഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി കോടതിക്ക് കൈമാറുകയായിരുന്നു.

ഒമാനിൽ ചെറിയ പെരുന്നാൾ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങിയ സംഘമാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വെച്ച് അപകടത്തിൽപ്പെട്ടത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങൾ പ്രവേശിക്കുന്നത് തടയാൻ വച്ചിരുന്ന സൈൻ ബോർഡിലേക്ക് ബസ് ഇടിച്ചുകയറിയായിരുന്നു അപകടം. മരിച്ച 17 പേരില്‍ മരണപ്പെട്ടവരില്‍ എട്ട് മലയാളികള്‍ ഉള്‍പ്പെടെ 12 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. 15 പേര്‍ സംഭവ സ്ഥലത്ത് വെച്ചും രണ്ട് പേര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍