UPDATES

പികെ ശശിക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ഡി വൈ എഫ് ഐ വനിത നേതാവ് രാജി വച്ചു; തന്നെ പിന്തുണച്ചവരെ തരം താഴ്ത്തിയതില്‍ പ്രതിഷേധം

ജില്ല സെക്രട്ടറിയേറ്റ് അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

പികെ ശശി എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമ പരാതി നല്‍കിയ ഡിവൈഎഫ്‌ഐ വനിത നേതാവ് ജില്ല കമ്മിറ്റിയില്‍ നിന്ന് അടക്കം എല്ലാ സംഘടനാ ഭാരവാഹിത്തങ്ങളും രാജി വച്ചു. പികെ ശശിക്കെതിരായ തന്റെ പരാതിയില്‍, തന്നെ പിന്തുണച്ച നേതാക്കളെ തരം താഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. ജില്ല സെക്രട്ടറിയേറ്റ് അംഗവും ജില്ല പഞ്ചായത്ത് അംഗവുമായ ജിലനേഷ് ബാലനെ സെക്രട്ടറിയേറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം തനിക്കെതിരെ നിരന്തരം അപവാദ പ്രചാരണം നടത്തിയിരുന്ന നേതാവിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി എന്നും യുവതി പറയുന്നു.

എലപ്പുള്ളിയില്‍ സംഘടിപ്പിച്ച ജില്ല പഠന ക്യാമ്പിനൊപ്പം ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് വനിത നേതാവ് രാജിക്കത്ത് കൈമാറിയത്. പികെ ശശി ലൈംഗികാതിക്രമം നടത്തിയിട്ടില്ല എന്നും മോശമായി പെരുമാറുകയാണ് ചെയ്തത് എന്നുമായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എകെ ബാലന്റേയും പികെ ശ്രീമതിയുടേയും അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ആറ് മാസത്തെ സസ്‌പെന്‍ഷനാണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിപിഎം പികെ ശശിക്ക് നല്‍കിയ ശിക്ഷ. ശിക്ഷ കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍