UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇ ശ്രീധരന്‍ മെട്രോ നിലവാര പരിശോധനാ സമിതി അധ്യക്ഷന്‍

നിയമനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം

രാജ്യത്തെ മെട്രോ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്ന സമിതിയുടെ അധ്യക്ഷനായി ഇ ശ്രീധരന് നിയമനം. നിലവാര പരിശോധന ചുമതല നല്‍കി കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഞായറാഴ്ച പ്രധാനമന്ത്രി അംഗീകാരം നല്‍കി.
1995-2011 കാലത്ത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഇ ശ്രീധരന്‍ നിലവില്‍ ഡിഎംആര്‍സിയുടെ ഉപദേഷ്ടാവാണ്. കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുള്ള ആദ്ദേഹം നിലവില്‍ ലക്‌നോ, ജയ്പൂര്‍, വിശാഖപട്ടണം, വിജയവാഡ , കോയമ്പത്തൂര്‍ മെട്രോ പദ്ധതികളില്‍ മുഖ്യ ഉപദേശക പദവിയും അദ്ദേഹം വഹിക്കുന്നുണ്ട്. കൊങ്കണ്‍ റെയില്‍പാത, പാമ്പന്‍ പാലം, ബാന്ദ്ര വര്‍ളി തൂക്കുപാലം അടക്കമുള്ള വമ്പന്‍ പദ്ധതികളുടെയും ഭാഗമായിരുന്ന ഇ ശ്രീധരന്‍ പാലക്കാട് സ്വദേശിയാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍